For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് അര്‍ഹിച്ചത് കിട്ടി!! തങ്ങളെ ചതിച്ചതിന് പ്രതിഫലം... പരിഹസിച്ച് മുന്‍ പാക് താരങ്ങള്‍

സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്

ഇന്ത്യക്ക് അങ്ങനെ തന്നെ വേണം ഞങ്ങളെ ചതിയിലൂടെ പുറത്താക്കിയതിന് കിട്ടിയ പ്രതിഫലം

കറാച്ചി: ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പുറത്താവലില്‍ ആരാധകരും ക്രിക്കറ്റ് ലോകവും അമ്പരന്നു നില്‍ക്കുമ്പോള്‍ പാകിസ്താന്‍ സന്തോഷത്തിലാണ്. വിരാട് കോലിയും സംഘവും ഫൈനലിലെത്താതെ പുറത്തായതിന്റെ സന്തോഷത്തിലാണ് മുന്‍ പാക് താരങ്ങള്‍. പാകിസ്താന്‍ ലോകകപ്പിന്റെ സെമിയിലെത്താതെ പുറത്താവാനുള്ള കാരണക്കാര്‍ ഇന്ത്യയാണെന്ന് ബാസിത് അലിയടക്കമുള്ള ചില മുന്‍ പാക് താരങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പ്രാഥമിക റൗണ്ട് മല്‍സരത്തില്‍ പാക് ടീം സെമി കാണാതിരിക്കാന്‍ മനപ്പൂര്‍വ്വം മോശം പ്രകടനം നടത്തി ഇന്ത്യ തോല്‍വിയേറ്റു വാങ്ങുകയായിരുന്നുവെന്നാണ് ചില മുന്‍ പാക് താരങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. അവരാണ് ഇപ്പോള്‍ ഇന്ത്യയുടെ പുറത്താവലില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത്.

ഇന്ത്യ അര്‍ഹിച്ചത് കിട്ടി

ഇന്ത്യ അര്‍ഹിച്ചത് കിട്ടി

ഇന്ത്യന്‍ ടീം അര്‍ഹിച്ചതാണ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ കിട്ടിയതെന്ന് മുന്‍ കോച്ചും ക്യാപ്റ്റനുമായിരുന്ന വഖാര്‍ യൂനിസ് പരിഹസിച്ചു. ക്രിക്കറ്റന്ന ഗെയിം ചിലപ്പോള്‍ വളരെ ക്രൂരമായിരിക്കും.
നിങ്ങള്‍ ഏറ്റവും മികച്ചത് പ്രതീക്ഷിക്കുമ്പോഴായിരിക്കും അത് തിരിച്ചടിക്കുക. ക്രിക്കറ്റിനെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. താന്‍ പഠിച്ച വലിയ പാഠമാണിതെന്നും വഖാര്‍ ട്വിറ്ററില്‍ കുറിച്ചു.

കാവ്യനീതി

കാവ്യനീതി

ലോകകപ്പില്‍ പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ ചില മല്‍സരങ്ങളില്‍ മനപ്പൂര്‍വ്വം തോല്‍ക്കുമെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് ബാസിത് അലിയായിരുന്നു. ഇപ്പോള്‍ ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ ബാസിത് വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.
മറ്റുള്ളവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ. ഇംഗ്ലണ്ടിനും ചില ടീമുകള്‍ക്കുമെതിരേ ഇന്ത്യ മനപ്പൂര്‍വം മോശമായി കളിക്കുമെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്. ഇത് കാവ്യനീതിയാണ്. അനായാസം ജയിക്കാമായിരുന്ന മല്‍സരത്തിലാണ് ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടതെന്നും ബാസിത് വിശദമാക്കി.

നിസാരമായി കളിച്ചു

നിസാരമായി കളിച്ചു

സെമി ഫൈനലില്‍ വളരെ നിസാരമായി കളിച്ചതാണ് ഇന്ത്യന്‍ പരാജയത്തിന്റെ കാരണമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫ് പറഞ്ഞു. ഒരു നോക്കൗട്ട് റൗംണ്ട് മല്‍സരത്തില്‍ വേണ്ടിയിരുന്ന പോരാട്ടവീര്യം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമി ഫൈനല്‍ രണ്ടു ദിവസത്തേക്ക് നീണ്ടാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ജയിക്കുക എളുപ്പമല്ല. ഹെന്റിയും ബോള്‍ട്ടും ചേര്‍ന്ന് ഉജ്ജ്വല ബൗളിങിലൂടെ തുടക്കത്തില്‍ വിക്കറ്റുകളെടുത്തത് ഇന്ത്യക്കു തിരിച്ചടിയായെന്നും ലത്തീഫ് വ്യക്തമാക്കി.

മധ്യനിര

മധ്യനിര

മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായി മാറിയതെന്നു പാകിസ്താന്റെ മുന്‍ ടെസ്റ്റ് നായകന്‍ മോയിന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രധാന പ്രശ്‌നം നാലും അഞ്ചും ബാറ്റിങ് പൊസിഷനുകളാണ്. സെമി ഫൈനലില്‍ ഇത് ശരിക്കും പ്രകടമാവുകയും ചെയ്തു. എങ്കിലും ഏതൊരു മികച്ച ടീമിനും ഒരു മോശം ദിവസമുണ്ടാവും. ഇന്ത്യക്കും അതു തന്നെയാണുണ്ടായത്. നിര്‍ഭാഗ്യകരമായി അവരുടെ മുന്‍നിര സെമി ഫൈനലില്‍ ഫ്‌ളോപ്പാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Story first published: Friday, July 12, 2019, 9:38 [IST]
Other articles published on Jul 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+