For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: പാക് ക്രിക്കറ്ററെ മരണം തട്ടിയെടുത്തു, രാജ്യത്തു ക്രിക്കറ്റില്‍ ഇതാദ്യം

സഫര്‍ സര്‍ഫ്രാസാണ് മരിച്ചത്

പെഷാവര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പാകിസ്താനില്‍ ക്രിക്കറ്റ് താരം മരണത്തിനു കീഴടങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള മുന്‍ താരം സഫര്‍ സര്‍ഫ്രാസാണ് മരണപ്പെട്ടത്. രാജ്യത്തു കൊവിഡ്-19നെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ആദ്യത്തെ പ്രൊഫഷണല്‍ താരം കൂടിയാണ് അദ്ദേഹം.

1

കഴിഞ്ഞ മൂന്നു ദിവസമായി പെഷാവറിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുകയായിരരുന്നു 50 കാരനായ സര്‍ഫ്രാസ്. 1988ലാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പെഷാവര്‍ ടീമിനായി 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 616 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ആറ് ഏകദിനങ്ങളില്‍ നിന്നും 96 റണ്‍സും സര്‍ഫ്രാസ് എടുത്തു. 1994ലാണ് ക്രിക്കറ്റിനോടു അദ്ദേഹം വിടപറയുന്നത്.

തുടര്‍ന്ന് 2000ത്തിന്റെ പകുതിയോടെ പെഷാവിന്റെ അണ്ടര്‍ 19, സീനിയര്‍ ടീമുകളുടെ കോച്ചായും സര്‍ഫ്രാസ് പ്രവര്‍ത്തിച്ചിരുന്നു. പാകിസ്താന്റെ മുന്‍ അന്താരാഷ്ട്ര താരമായ അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരന്‍ കൂടിയാണ് സഫര്‍. അര്‍ബുദത്തെ തുടര്‍ന്നു 10 മാസങ്ങള്‍ക്കു മുമ്പ് അക്തര്‍ ലോകത്തോടു വിട പറഞ്ഞിരുന്നു.

പാകിസ്താനില്‍ ഇതുവരെ 5,374 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തു 93 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 1,095 പേര്‍ രോഗ വിമുക്തി നേടിയപ്പോള്‍ 44 പേരുടെ ആരോഗ്യസ്ഥിരി ഗുരുതരമായി തുടരുകയാണ്. പാക് ആരോഗ്യ മന്ത്രാലയം വിട്ട കണക്കുകള്‍ പ്രകാരം കൂടുതല്‍ വൈറസ് ബാധിതരുള്ളത് പഞ്ചാബിലും സിന്ധിലുമാണ്. പഞ്ചാബില്‍ 2594ഉം സിന്ധില്‍ 1411ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Story first published: Tuesday, April 14, 2020, 13:53 [IST]
Other articles published on Apr 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+