Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കൊപ്പം രോഹിത്ത് എത്തില്ല, ലോക ക്രിക്കറ്റില്‍ തന്നെ മറ്റാരുമെത്തില്ലെന്നു സര്‍ഫ്രാസ്

കറാച്ചി: നിലവില്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ പെട്ടെന്നു ഉത്തരം പറയാന്‍ കഴിയില്ല. കാരണം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഒന്ന് ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കില്‍ രണ്ടാമത്തേയാള്‍ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ടീം ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകളെന്നാണ് ഇരുവരും വിശേഷിപ്പിക്കപ്പെടുന്നത്.

ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദ്. കോലിയാണ് ഏറ്റവും കേമനെന്നും രോഹിത്തിന് മാത്രമല്ല ലോകത്തിലെ തന്നെ മറ്റൊരു താരവും ഒപ്പമെത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോലി ബെസ്റ്റ്, രോഹിത്തും കൊള്ളാം

നിലവില്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കോലി തന്നെയാണെന്നു സര്‍ഫറാസ് പറയുന്നു. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും പ്രകടനം അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെ റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച ടൈമിങുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. എന്നാല്‍ ലോകത്തില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. മറ്റാര്‍ക്കും അദ്ദേഹത്തിനൊപ്പമെത്താന്‍ സാധിക്കില്ലെന്നു സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

ആദ്യമായി ക്യാപ്റ്റനായതിനെക്കുറിച്ച്...

2016ല്‍ സര്‍ഫറാസ് പാക് ക്യാപ്റ്റനായതിനു ശേഷം രണ്ടു വര്‍ഷത്തിനിടെ 11 ടി20 പരമ്പരകളാണ് ടീം ജയിച്ചത്. ഐസിസി ടി20 ടീമുകളുടെ റാങ്കിങില്‍ അവര്‍ തലപ്പത്തെത്തുകയും ചെയ്തു. യുവതാരങ്ങളുടെ സാന്നിധ്യമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചതെന്നു സര്‍ഫ്രാസ് പറയുന്നു.
2016ല്‍ ആദ്യമായി പാക് ടീമിന്റെ നായകസ്ഥാനത്തെത്തിയപ്പോള്‍ നിരവധി യുവതാരങ്ങള്‍ ടീമിലുണ്ടായിരുന്നു. മുഹമ്മദ് ഹഫീസ് മാത്രമായിരുന്നു സംഘത്തിലെ ഏക സീനിയര്‍ താരം. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വേഗത്തില്‍ ടീം വിട്ടുതായും സര്‍ഫ്രാസ് വ്യക്തമാക്കി.

വിജയരഹസ്യം മികച്ച ഫീല്‍ഡിങ്

മികച്ച ഫീല്‍ഡിങായിരുന്നു അന്നു ടി20യില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്യാന്‍ പാകിസ്താനെ സഹായിച്ചതെന്നു സര്‍ഫറാസ് വെളിപ്പെടുത്തി. ടി20 ക്രിക്കറ്റില്‍ ഫീല്‍ഡിങിന് വലിയ പ്രാധാന്യമുണ്ട്. യുവതാരങ്ങള്‍ നിരവധി പേര്‍ ടീമിലുണ്ടായതിനാല്‍ തന്നെ ഫീല്‍ഡിങ് മികച്ചതായിരുന്നു.
തോല്‍ക്കേണ്ടിയിരുന്ന പല ടി20കളും അന്നു ഫീല്‍ഡിങിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ ജയിച്ചിട്ടുണ്ട്. നിങ്ങള്‍ക്കു ബാറ്റ് ചെയ്യാം, ബൗള്‍ ചെയ്യാം, എന്നാല്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ പറഞ്ഞാല്‍ ഞങ്ങളുടെ വിജയരഹസ്യം ഫീല്‍ഡിങ് തന്നെയായിരുന്നുവെന്ന് സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 19, 2020, 11:53 [IST]
Other articles published on Jun 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+