Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

India- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല

ramiz

കറാച്ചി: ഇന്ത്യയുടെയും പാകിസ്താന്റെയും എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ഏകദിന ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജ. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സുനില്‍ ഗവാസ്‌കറുമൊപ്പം സോണി ടെണ്‍ പിറ്റ് സ്റ്റോപ്പെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റമീസ് രാജ.

ഇന്ത്യന്‍ ആധിപത്യമാണ് രാജയുടെ സംയുക്ത ഇലവനിലുള്ളത്. 11 പേരില്‍ ആറു പേരും ഇന്ത്യന്‍ താരങ്ങളാണ്. വമ്പന്‍ കളിക്കാരെല്ലാം ഇലവന്റെ ഭാഗമായിട്ടുണ്ടെങ്കിലും ചില സര്‍പ്രൈസുകള്‍ കൂടി ഇലവനിലുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ, പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി എന്നിവരാണ് ഇലവനില്‍ നിന്നും തഴയപ്പെട്ട പ്രമുഖര്‍.

സെവാഗും ഗവാസ്‌കറും ഓപ്പണര്‍മാര്‍

മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെയും ഗവാസ്‌കറിനെയുമാണ് രാജ സംയുക്ത ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. സെവാഗ് 251 ഏകദിനങ്ങളില്‍ നിന്നും 8273ഉം ഗവാസ്‌കര്‍ 108 ഏകദിനങ്ങളില്‍ നിന്നും 3092 ഉം റണ്‍സെടുത്തിട്ടുണ്ട്.
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച ചുരുക്കം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് സെവാഗ്. ഗവാസ്‌കറാവട്ടെ 1983ല്‍ ആദ്യമായി ലോകപ്പുയര്‍ത്തിയ ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയാണ് അദ്ദേഹം നേടിയിട്ടുള്ളത്.

കോലി, സച്ചിന്‍, ദ്രാവിഡ്

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങും. എന്നാല്‍ മുന്‍ ബാറ്റിങ് ഇതിഹാസവും ഓപ്പണറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു നാലാം നമ്പര്‍ പൊസിഷനാണ് രാജ നല്‍കിയത് എന്നത് കൗതുകകരമാണ്. സച്ചിനു പിന്നാലെ ക്രീസിലെത്തുക ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഇലവന്റെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ടീമിന നയിക്കുക ധോണിയല്ല. പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇമ്രാന്‍ ഖാനാണ്.

ബൗളര്‍മാര്‍

രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെടുന്നതാണ് ഇന്ത്യ-പാക് സംയുക്ത ഇലവന്റെ ബൗളിങ് കോമ്പിനേഷന്‍. പാകിസ്താന്റെ മുന്‍ ഇതിഹാസങ്ങളായ വസീം അക്രം, വഖാര്‍ യൂനുസ് എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്‌ക്കൊപ്പം പാകിസ്താന്റെ മുന്‍ താകം സഖ്‌ലൈന്‍ മുഷ്താഖും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കും.

റമീസ് രാജയുടെ സംയുക്ത ഇന്ത്യ-പാക് ഇലവന്‍

റമീസ് രാജയുടെ സംയുക്ത ഇന്ത്യ-പാക് ഇലവന്‍

വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), ഇമ്രാന്‍ ഖാന്‍ (ക്യാപ്റ്റന്‍), വസീം അക്രം, വഖാര്‍ യൂനുസ് (പാകിസ്താന്‍), അനില്‍ കുംബ്ലെ (ഇന്ത്യ), സഖ്‌ലൈന്‍ മുഷ്താഖ് (പാകിസ്താന്‍).

Story first published: Sunday, May 17, 2020, 10:54 [IST]
Other articles published on May 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+