For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് താരം ഹഫീസിന് കൊവിഡ് തന്നെ! പുനപരിശോധനാ ഫലം പോസിറ്റീവ്, പിസിബി നടപടിയെടുത്തേക്കും

സ്വകാര്യ പരിശോധനയില്‍ താരത്തിന് കൊവിഡ് ഇല്ലായിരുന്നു

ലാഹോര്‍: പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസിന്റെ കൊവിഡ് പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്. പുനപ്പരിശോധനയില്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ആദ്യ റൗണ്ട് കൊവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ അസംതൃപ്തനായ ഹഫീസ് തൊട്ടടുത്ത ദിവസം സ്വകാര്യ പരിശോധനയ്ക്കു വിധേയനാവുകയായിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ട്വിറ്ററിലൂടെ ഹഫീസ് പുറത്തുവിടുകയും ചെയ്തിരുന്നു.

1

എന്നാല്‍ ആദ്യ റൗണ്ടില്‍ പിസിബി നടത്തിയ സാംപിള്‍ പുനപ്പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഫലം പോസിറ്റീവാകുകായയിരുന്നു. ഇതോടെ താരത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ആദ്യം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ക്വാറന്റീനില്‍ പോവാന്‍ പിസിബി ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്നാണിത്. പാക് താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും കൊവിഡ് ടെസ്റ്റ് നടത്തിയത് ഷൗക്കത്ത് ഖനും മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു. ഹഫീസ് സ്വകാര്യ പരിശോധനയില്‍ നെഗറ്റീവാണെന്ന ഫലം പുറത്തുവിട്ടതോടെയാണ് ആശുപത്രി ആദ്യം ശേഖരിച്ച സാംപിള്‍ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയത്. ഇത് പോസിറ്റീവാണെന്നു കണ്ടെക്കുകയും ചെയ്തു.

ബോര്‍ഡിനെ സംബന്ധിച്ച് ഇതു വളരെ സങ്കീര്‍ണമായ സാഹചര്യമാണ്. ആദ്യ പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയ 10 താരങ്ങളുടെ രണ്ടാം റൗണ്ട് പരിശോധന ഇന്നാണ്. ഇതിന്റെ ഫലം എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നു പിസിബിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. പരിശോധനാ റിപ്പോര്‍ട്ട് പിസിബി ഇന്നു തന്നെ പുറത്തു വിടുമെന്നാണ് വിവരം.

2

രണ്ടാം റൗണ്ട് പരിശോധനയിലും ഹഫീസിന് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ പിസിബിയുടെ ഭാഗത്തു നിന്നു അച്ചടക്ക നടപടിയുണ്ടാവുമെന്നുറപ്പായിക്കഴിഞ്ഞു. ആദ്യ പരിശോധനയില്‍ പോസിറ്റീവായിരുന്നിട്ടും ഇത് അംഗീകരിക്കാതിരിക്കുകയും ഐസൊലേഷനില്‍ പോവാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്. അതേസമയം, സ്വകാര്യ പരിശോധനയ്ക്കു ഹഫീസ് വിധേയനായതിനെ താരവുമായി അടുപ്പമുള്ള ചിലര്‍ അനുകൂലിച്ചു. പിസിബിയുടെ ഫലം പോസിറ്റീവായപ്പോള്‍ ഹഫീസ് അസ്വസ്ഥനായിരുന്നുവെന്നും കൊവിഡ് ഉണ്ടോയെന്ന് ഒന്നുകൂടി സ്ഥിരീകരിക്കുന്നതിനും വേണ്ടിയാണ് താരം തൊട്ടടുത്ത ദിവസം തന്നെ സ്വകാര്യ പരിശോധനയ്ക്കു വിധേയനായതമെന്നുമാണ് ഇവര്‍ അറിയിച്ചത്.

Story first published: Saturday, June 27, 2020, 8:57 [IST]
Other articles published on Jun 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+