For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും അതേ നേട്ടം... കോലി മാസെന്ന് ഐസിസി, അഫ്രീഡിയുടെ പ്രതികരണം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി മിന്നിയിരുന്നു

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന ടി20 മല്‍സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് ഐസിസി. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി. ട്വിറ്ററിലാണ് അഫ്രീഡി ഐസിസിയുടെ പോസ്റ്റിന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

koh afrud

ടെസ്റ്റ്: 53.14, ഏകദിനം 60.31, ടി20 50.85. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 50ന് മുകളില്‍ കടന്നിരിക്കുന്നുവെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്. ഇതിന് അഫ്രീഡിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ മഹാനായ താരമാണ്. വിജയം തുടരാന്‍ കഴിയട്ടെയെന്നു ആശംസിക്കുന്നു. ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളെ ഇനിയും ഇതുപോലെ രസിപ്പിച്ചു കൊണ്ടിരിക്കൂ.

tweet

മൊഹാലിയില്‍ നടന്ന ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 150 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒരോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. 72 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയാണ് ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡികോക്കിനെ തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി അദ്ദേഹം ടീമിന് കളിയില്‍ ബ്രേക്ക്ത്രൂ സമ്മാനിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, September 19, 2019, 16:22 [IST]
Other articles published on Sep 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+