For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യൂനിസിനെതിരേ ഞെട്ടിക്കുന്ന ആരോപണം, ഉപദേശിച്ചപ്പോള്‍ കത്തി ചൂണ്ടി!- മുന്‍ കോച്ച്

മുന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവറാണ് ഇക്കാര്യം പറഞ്ഞത്

ലാഹോര്‍: ലോക ക്രിക്കറ്റില്‍ വിവാദങ്ങള്‍ക്കു ഒട്ടും പഞ്ഞമില്ലാത്ത ക്രിക്കറ്റ് ടീമാണ് പാകിസ്താന്‍. ഒത്തുകളിയും വാതുവയ്പും കളിക്കാരുടെ മോശം പെരുമാറ്റവുമെല്ലാം പല തവണ പാകിസ്താന് നാണക്കേടായിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ആരോപണമാണ് പാക് ക്രിക്കറ്റിന് ആഘാതമായിരിക്കുന്നത്. പാകിസ്താന്റെ മുന്‍ ടെസ്റ്റ് ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ ടീമിന്റെ ബാറ്റിങ് കോച്ചുമായ യൂനിസ് ഖാനെതിരേയാണ് ആരോപണം. മുന്‍ പാക് ബാറ്റിങ് കോച്ചും സിംബാബ്‌വെയുടെ മുന്‍ താരവുമായ ഗ്രാന്റ് ഫ്‌ളവറാണ് യൂനിസിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

1

പാക് ടീമിന്റെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കവെ ഒരിക്കല്‍ താന്‍ ഉപദേശിച്ചപ്പോള്‍ ക്ഷൂഭിതനായ യൂനിസ് കത്തിയെടുത്ത് കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫ്‌ളവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ കോച്ചായിരുന്ന മിക്കി ആര്‍തര്‍ ഇടപെട്ടാണ് യൂനിസിനെ പിടിച്ചുമാറ്റിയതെന്നും ഫ്‌ളവര്‍ പറയുന്നു. ഫോളോയിങ് ഓണ്‍ എന്ന പോഡ്കാസ്റ്റില്‍ വന്നപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന സംഭവം തുറന്നു പറഞ്ഞത്.

വളരെ കര്‍ക്കശ സ്വാഭവമുള്ള വ്യക്തിയാണ് യൂനിസ്. എന്നാല്‍ മികച്ച കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിനിടെയാണ് യൂനിസില്‍ നിന്നും തനിക്കു മോശം അനുഭവമുണ്ടായത്. പ്രഭാതഭക്ഷണത്തിനിടെ അദ്ദേഹത്തിന് താന്‍ ചില ബാറ്റിങ് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ യൂനിസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. മറിച്ച് ഒരു കത്തിയെടുത്ത് തന്റെ കഴുത്തിന് താഴെ വയ്ക്കുകയായിരുന്നു. തൊട്ടരികെയുണ്ടായിരുന്ന കോച്ച് മിക്കി ആര്‍തറാണ് ഉടന്‍ ഇടപെട്ട് യൂനിസിനെ ശാന്തനാക്കിയതെന്നും ഫ്‌ളവര്‍ വിശദമാക്കി.

ഇത്തരം സംഭവങ്ങളൊക്കെ കോച്ചിങ് കരിയറിന്റെ ഭാഗമാണ്. വളരെ ദുഷ്‌കരമേറിയതായിരിക്കും ഒരു കോച്ചിന്റെ കരിയര്‍. എന്നാല്‍ താന്‍ ഇതുപോലെയുള്ള സംഭവങ്ങളൊക്കെ ആസ്വദിച്ചിരുന്നു. ഒരുപാട് കാര്യങ്ങള്‍ പുതുയായി പഠിക്കാന്‍ കഴിഞ്ഞു. ഇത്തരമൊരു പൊസിഷനില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും ഫ്‌ളവര്‍ വിശദമാക്കി.

2

പാകിസ്താന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരുടെ നിരയിലാണ് യൂനിസിന്റെ സ്ഥാനം. 2017ലാണ് 18 വര്‍ഷങ്ങള്‍ നീണ്ട കരിയറിന് അദ്ദേഹം തിരശീലയിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും 10,000 റണ്‍സ് തികച്ച ഏക പാക് ബാറ്റ്‌സ്മാനും കൂടിയാണ്. അടുത്തിടെയാണ് മുന്‍ ക്യാപ്റ്റനായിരുന്ന യൂനിസിനെ പാക് ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ചത്. നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് ടീമിനൊപ്പം അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം.

Story first published: Thursday, July 2, 2020, 17:41 [IST]
Other articles published on Jul 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+