Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ എക്കാലത്തെയും മികച്ച സ്പന്നര്‍ മുരളിയോ, വോണോ അല്ല! അഫ്രീഡി പറയുന്നു

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാര്? ഈ ചോദ്യത്തിനുള്ള ഉത്തരമായി നമ്മുടെ മനസ്സിലേക്കു കടന്നുവരിക രണ്ടു ഇതിഹാസങ്ങളുടെ പേരുകളായിരിക്കും. ഒന്ന് ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരനാണെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയന്‍ വിസ്മയം ഷെയ്ന്‍ വോണായിരുന്നു. അമ്പരപ്പിക്കുന്ന ബൗളിങ് പ്രകടനം കൊണ്ട് ലോകത്തെ വട്ടം കറക്കിയ സ്പിന്നര്‍മായിരുന്നു ഇരുവരും.

ലോകത്തിലെ എക്കാലത്തെയും വലിയ സ്പിന്നറായി തനിക്കു തോന്നിയിട്ടുള്ളത് ആരെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി. ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഖാദിര്‍ ദി ബെസ്റ്റ്

ഖാദിര്‍ ദി ബെസ്റ്റ്

അന്തരിച്ച പാകിസ്താന്റെ മുന്‍ ഐതിഹാസിക സ്പിന്നര്‍ അബ്ദുള്‍ ഖാദിറാണ് ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ സ്പിന്നറെന്നു അഫ്രീഡി അഭിപ്രായപ്പെട്ടു. നിങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍ ആരാണെന്ന ചോദ്യത്തിനു മറുപടിയായാണ് അഫ്രീഡി ഖാദിറിന്റെ പേര് പറഞ്ഞത്.
ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവരേക്കാള്‍ കഴിവുള്ള ബൗളറെന്നായിരുന്നു ഖാദിര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ടെസ്റ്റില്‍ 236ഉം ഏകദിനത്തില്‍ 132ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മുന്‍ മുഖ്യ സെലക്ടര്‍ കൂടിയായിരുന്ന ഖാദിര്‍ കഴിഞ്ഞ വര്‍ഷമാണ് ലഹോറില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു ലോകത്തോടു വിട പറഞ്ഞത്.

പാകിസ്താനും പേസര്‍മാരും

പാകിസ്താനും പേസര്‍മാരും

ലോകോത്തര പേസര്‍മാരെ ലോക ക്രിക്കറ്റിനു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ള രാജ്യമാണ് പാകിസ്താന്‍. സ്പിന്‍ ബൗളിങിനേക്കാള്‍ പേസ് ബൗളിങിലൂടെയാണ് അവര്‍ കൈയടി വാങ്ങിയിട്ടുള്ളത്.
വസീം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍, അക്വിബ് ജാവേദ്,, സര്‍ഫ്രാസ് നവാസ്, ഉമര്‍ ഗുല്‍, ഷുഐബ് അക്തര്‍ തുടങ്ങി മികവുറ്റ പേസര്‍മാരുടെ വലിയൊരു നിര തന്നെ പാക് ക്രിക്കറ്റില്‍ നമുക്ക് കാണാന്‍ കഴിയും. പുതുതലമുറയില്‍ ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ, വഹാബ് റിയാസ് തുടങ്ങിയ മികച്ച പേസര്‍മാര്‍ പാക് ടീമിലുണ്ട്.

സ്പിന്‍ ബൗളിങിലും മോശമല്ല

സ്പിന്‍ ബൗളിങിലും മോശമല്ല

സ്പിന്‍ ബൗളിങിലും പാകിസ്താന്‍ മോശമായിരുന്നില്ല. മുഷ്താഖ് അഹമ്മദ്, സഖ്‌ലൈന്‍ മുഷ്താഖ്, സഈദ് അജ്മല്‍, അബ്ദുര്‍ റഹ്മാന്‍, ഡാനിഷ് കനേരിയ എന്നിവരെല്ലാം മികച്ച സ്പിന്നര്‍മായിരുന്നു.
അഫ്രീഡിയും മികച്ചൊരു സ്പിന്നറായിരുന്നു. ഏകദിനത്തില്‍ 393ഉം ടി20യില്‍ 97ഉം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നറും അഫ്രീഡിയാണ്.
നിലവില്‍ പാക് ടീമിലെ ഏറ്റവും മികച്ച സ്പിന്നര്‍ യാസിര്‍ ഷായാണ്. ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

Story first published: Saturday, August 1, 2020, 11:35 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+