Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കളിയാക്കുന്ന പാക് താരങ്ങളറിയട്ടെ... ടീം ഇന്ത്യക്ക് പാക് പിന്തുണയുണ്ട്!! അക്തര്‍ ഡാ

akhtar

കറാച്ചി: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനലിലെ പുറത്താവലില്‍ പാകിസ്താന്റെ ചില മുന്‍ താരങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചത് ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. മുന്‍ നായകനും കോച്ചുമായിരുന്ന വഖാര്‍ യൂനിസ്, ബാസിത് അലി എന്നിവരടക്കമുള്ളവരാണ് ഇന്ത്യന്‍ തോല്‍വിയില്‍ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ചത്. പാകിസ്താനെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ചില മല്‍സരങ്ങൡ മോശമായി കളിച്ചെന്നും അതിനുള്ള ശിക്ഷയാണ് സെമിയില്‍ ലഭിച്ചതെന്നുമായിരുന്നു അവരുടെ പരിഹാസം.

എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ നിലപാടാണ് പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ ഷുഐബ് അക്തറിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇന്ത്യന്‍ ടീമിന് അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

ഇന്ത്യയെ വിമര്‍ശിക്കരുത്

ഇന്ത്യയെ വിമര്‍ശിക്കരുത്

ലോകകപ്പില്‍ കിരീടമില്ലാതെ മടങ്ങേണ്ടി വന്നതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിക്കരുതെന്ന് അക്തര്‍ അഭ്യര്‍ഥിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. നിങ്ങള്‍ സ്വന്തം അഭിമാനമുയര്‍ത്തുകയാണ് ചെയ്തത്. ജഡേജയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്നും അക്തര്‍ വിശദമാക്കി.

മുന്‍നിരയുടെ പ്രകടനം

മുന്‍നിരയുടെ പ്രകടനം

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ആദ്യ അഞ്ചു സ്ഥാനക്കാരുടെയും മോശം ബാറ്റിങാണ് ഇന്ത്യക്കു തിരിച്ചടിയായത്. തകര്‍പ്പനൊരു പന്തിലാണ് രോഹിത് പുറത്തായത്. കോലിയാവട്ടെ നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്.
കോലിക്കെതിരേ അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നില്ല. ബെയ്ല്‍സിന് തൊട്ടുരുമ്മിയായിരുന്നു പന്ത് പോവേണ്ടിയിരുന്നത്. പക്ഷെ അംപയര്‍ എല്‍ബിഡബ്ല്യു വിധിക്കുകയായിരുന്നുവെന്നും അക്തര്‍ വിലയിരുത്തി.

ധോണിയുടെ പുറത്താവല്‍

ധോണിയുടെ പുറത്താവല്‍

മുന്‍നിര തുടക്കത്തില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ മറ്റു ബാറ്റ്‌സ്മാന്‍മാരൊന്നും ദൃഢനിശ്ചയത്തോടെ കളിക്കാന്‍ ശ്രമിച്ചില്ല. രവീന്ദ്ര ജഡേജ ക്രീസിലെത്തിയതോടെയാണ് കളി മാറിയത്. ഗംഭീര ഇന്നിങായിരുന്നു ജഡേജയുടേത്. എംഎസ് ധോണിയും നല്ല പ്രകടനം നടത്തി. ജഡേജയ്ക്കു മികച്ച പിന്തുണയാണ് ധോണി നല്‍കിയത്.
സിക്‌സറാവേണ്ടിയിരുന്ന പന്തിലാണ് ജഡേജ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്. ധോണിയുടെ റണ്ണൗട്ടും ഇന്ത്യക്ക് തിരിച്ചടിയായി. ധോണി അപ്പോള്‍ ഡൈവ് ചെയ്തിരുന്നെങ്കില്‍ ഔട്ടാവില്ലായിരുന്നു. ധോണി ക്രീസിലുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ടീമിനെ ജയിപ്പിക്കുമായിരുന്നെന്നും അക്തര്‍ വിശദമാക്കി.

Story first published: Friday, July 12, 2019, 16:27 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+