Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: എന്തൊരു വിഡ്ഢിത്തം, സീനിയര്‍ ടീം പോലെ തന്നെ!! പാക് ടീമിനെതിരേ അക്തര്‍

കറാച്ചി: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങി പുറത്തായ പാകിസ്താനെതിരേ ആഞ്ഞടിച്ച് മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് ടീമിനെ അദ്ദേഹം വിമര്‍ശിച്ചത്. ജൂനിയര്‍ ലോകകപ്പ് സെമിയില്‍ പാകിസ്താനെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്താണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ബൗളിങിലും ബാറ്റിങിലും പാകിസ്താനെ ഒരുപോലെ നിഷ്പ്രഭരാക്കുന്ന ജയമാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ നേടിയത്. ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളാണ് കലാശക്കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഫൈനല്‍ അര്‍ഹിക്കുന്നില്ല

ഫൈനല്‍ അര്‍ഹിക്കുന്നില്ല

സെമി ഫൈനല്‍ വരെയെത്തിയ പാകിസ്താന്‍ ടീമിന് ആദ്യം അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഫൈനല്‍ അര്‍ഹിക്കുന്നില്ല. ഫൈനലിലെത്തിയ ഇന്ത്യക്കു തന്റെ അഭിനന്ദനങ്ങളെന്നും അക്തര്‍ പറഞ്ഞു.
ഈ ഇന്ത്യന്‍ ടീമിലെ നിരവധി പേര്‍ ഭാവിയര്‍ സീനിയര്‍ ടീമിനു വേണ്ടി കളിക്കും. അതേസമയം, സെമിയില്‍ പാകിസ്താന്റെ ഫീല്‍ഡിങ് പ്രകടനത്തെ ദയനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീനിയര്‍ ടീമിനെപ്പോലെ തന്നെ

സീനിയര്‍ ടീമിനെപ്പോലെ തന്നെ

ബാറ്റിങില്‍ പാക് ടീമിന്റെ പ്രകടനത്തെ വിഡ്ഢിത്തമെന്നാണ് അക്തര്‍ പരിഹസിച്ചത്. പാക് നായകന്‍ റൊഹെയ്ല്‍ നസീറും കാസിം അക്രമും തമ്മില്‍ വിക്കറ്റിനിടെയുള്ള ഓട്ടത്തെയും തുടര്‍ന്നുണ്ടായ റണ്ണൗട്ടിനെയും കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വിഡ്ഢികളെപ്പോലെയായിരുന്നു പാക് താരങ്ങള്‍ ബാറ്റ് ചെയ്തത്. നിങ്ങള്‍ എന്തെടുക്കുകയാണ്? ഒരിക്കലും ഇത്ര സ്വാര്‍ഥരാവാന്‍ പാടില്ല. വിവേകശൂന്യമായ ബാറ്റിങായിരുന്നു ടീമിന്റേത്. അണ്ടര്‍ 19 ടീം ബാറ്റ് ചെയ്യുന്നതു പോലെ തന്നെയാണ് പാകിസ്താന്റെ സീനിയര്‍ ടീമും ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് തുറന്നടിച്ചു.

ജയ്‌സ്വാളിനെ പുകഴ്ത്തി

ജയ്‌സ്വാളിനെ പുകഴ്ത്തി

സെമിയില്‍ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയുടെ ഹീറോയായി മാറിയ ജയ്‌സ്വാളിനെ അക്തര്‍ പുകഴ്ത്തി. ബാറ്റിങിലെ പ്രകടനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു അഭിമാനിക്കാം. ചെറിയൊരു ഗ്രാമത്തില്‍ നിന്നും മുംബൈയിലെത്തിയ താരമാണ് ജയ്‌സ്വാള്‍. ഗോശാലയിലാണ് അവന്‍ ഉറങ്ങിയിരുന്നതെന്നു കേട്ടിട്ടുണ്ട്. നെറ്റ്‌സില്‍ നിന്നും നോട്ടൗട്ടായി തിരിച്ചെത്തിയാല്‍ തന്റെ കൂടാരത്തില്‍ സ്ഥലം നല്‍കാമെന്ന് ഒരു ഗ്രൗണ്ട്‌സ്മാന്‍ അവന് ഓഫര്‍ നല്‍കിയിരുന്നു. അന്ന് അതു ചെയ്യുകയല്ലാതെ ജയ്‌സ്വാളിന് മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. അണ്ടര്‍ 19 മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി അവന്‍ നേടിക്കഴിഞ്ഞു. ജീവിക്കുന്നതിനു വേണ്ടി സ്വന്തം ടീമംഗങ്ങള്‍ക്കു പോലും അവന്‍ പാനിപുരി വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ എന്തൊക്കെ വെല്ലുവിളികളാണ് അവന്‍ നേരിട്ടതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. സാമര്‍ഥ്യവും കരുത്തും പാഷനുമെല്ലാമുള്ള ജയ്‌സ്വാള്‍ ഭാവിയില്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും അക്തര്‍ വിലയിരുത്തി.

പാകിസ്താന്റെ ചൂതാട്ടം

പാകിസ്താന്റെ ചൂതാട്ടം

ഇന്ത്യ വളരെ പക്വതയുള്ള ടീമാണ്. കാരണം അവരുടെ കോച്ചും പക്വതയുള്ള വ്യക്തിയാണ്. രാഹുല്‍ ദ്രാവിഡിനെപ്പോലൊരാളെ അണ്ടര്‍ 19 ടീമിന്റെ കോച്ചായി കൊണ്ടു വരുമ്പോള്‍ വലിയ തുക ചെലവഴിക്കേണ്ടിവരും. പാകിസ്താന്റെ കാര്യം നോക്കിയാല്‍ യൂനുസ് ഖാനെ വച്ച് അവര്‍ ചൂതാട്ടമാണ് നടത്തുന്നത്. വലിയ ജോലിക്കായി വലിയൊരാള്‍ തന്നെ വരണം. പാക് ടീമിന് ഒട്ടും തന്നെ പക്വതയിലാത്തതു പോലെയാണ് തോന്നിയത്.
മറുഭാഗത്ത് സീനിയര്‍ ടീം കളിക്കുന്നതു പോലെയായിരുന്നു ഇന്ത്യയുടെ അണ്ടര്‍ 19 ടീം കളിച്ചത്. ബിസിസിഐയ്ക്കു എന്തൊക്കെ കുറവുകളുണ്ടെങ്കിലും എവിടെ, ആര്‍ക്കു വേണ്ടി പണം ചെലവഴിക്കണമെന്ന് അവര്‍ക്കു കൃത്യമായ ധാരണയുണ്ടെന്നും അക്തര്‍ വിശദമാക്കി.

Story first published: Wednesday, February 5, 2020, 22:11 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+