Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: അവനോടു ഇന്ത്യ ചെയ്തത് ശരിയല്ല!! 4 പേര്‍ പാകിസ്താനിലെങ്കില്‍ എന്തു സംഭവിക്കും? ഇതാ ഉത്തരം

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചില പ്രധാനപ്പെട്ട താരങ്ങള്‍ തഴയപ്പെട്ടതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. ഈയാഴ്ചയാണ് ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന്.

ടി20 സ്‌പെഷ്യലിസ്റ്റും അഗ്രസീവ് ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍, പരിചയ സമ്പന്നരായ പേസ് ജോടികളായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരൊന്നും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇക്കൂട്ടത്തില്‍ ശ്രേയസും ജയ്‌സ്വാളും ഉറപ്പായും ടീമിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ട താരങ്ങളുമാണ്.

YASHASVI JAISWAL

പാകിസ്താനെങ്കില്‍ സംഭവിക്കുകയെന്ത്?

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട ഈ മുന്‍നിര കളിക്കാര്‍ പാകിസ്താനികള്‍ ആയിരുന്നെങ്കില്‍ എന്താവും സംഭവിക്കുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബാസിത് അലി. മുന്‍ പാക് വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന കമ്രാന്‍ അക്മലിനോടൊപ്പം ഗെയിം ടൈം എന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പാകിസ്താനിലായിരുന്നെങ്കില്‍ പിസിബിയുടെ (പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) കാറ്റഗറി എ കരാറില്‍ ഉറപ്പായും ഇടം പിടിക്കണ്ടവരാണൈന്നാണ് ബാസിത് അലി പറയുന്നത്. ശ്രേയസിനെ ഏഷ്യാ കപ്പില്‍ നിന്നും തഴഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

SHREYAS IYER

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ശ്രേയസ് അയ്യര്‍ക്കു ഇടം കിട്ടാതെ പോയത് വളരെയധികം നിര്‍ഭാഗ്യകരം തന്നെയാണ്. അദ്ദേഹം ഉറപ്പായും ടീമില്‍ വേണ്ടിയിരുന്ന താരം തന്നെയാണെന്നും അലി വിലയിരുത്തി. ഐപിഎല്ലിലും ഏകദിനത്തിലും രഞ്ജി ട്രോഫിയിലുമടക്കം സമീപകാലത്തു കളിച്ച എല്ലാ ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് കാഴ്ചവച്ചത്.

ഏറ്റവും അവസാനം പഞ്ചാബ് കിങ്‌സിനു വേണ്ടി ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 600 പ്ലസ് റണ്‍സാണ് അടിച്ചെടുത്തത്. വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതില്‍ ശ്രേയസ് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

റിസര്‍വ് താരങ്ങള്‍- യശസ്വി ജയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍.

Story first published: Friday, August 22, 2025, 11:32 [IST]
Other articles published on Aug 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+