Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അശ്ലീല വീഡിയോക്ക് ലൈക്ക്! വഖാര്‍ സോഷ്യല്‍ മീഡിയ വിട്ടു

കറാച്ചി: പാകിസ്താന്റെ മുന്‍ ഇതിഹാസ പേസസറും ക്യാപ്റ്റനും കോച്ചുമായിരുന്ന വഖാര്‍ യൂനിസ് സോഷ്യല്‍ മീഡിയകളില്‍ നിന്നും പൂര്‍ണമായി പിന്‍മാറുന്നതായി അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ഇതേ അക്കൗണ്ടില്‍ നിന്നും ഒരു അശ്ലീല വീഡിയോക്കു ലൈക്ക് പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചത്. ഇതു രണ്ടാം തവണയാണ് വഖാറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്.

waqar

ലോകത്തിനു മുന്നില്‍ തനിക്കൊരു മതിപ്പുണ്ടെന്നും അത് കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് സോഷ്യല്‍ മീഡിയകളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഒരുപാട് വിഷമത്തോടെയാണ് ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നത്. രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒരാള്‍ അശ്ലീല വീഡിയോ ലൈക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതു തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും വഖാര്‍ വിശദമാക്കി.

നിങ്ങള്‍ക്കു അറിയാവുന്നവരുമായും നിങ്ങളെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായും ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല ഉപാധിയാണ് സോഷ്യല്‍ മീഡിയ എന്നാണ് താന്‍ കരുതിയിരുന്നത്. ഇപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുള്ളയാള്‍ നേരത്തേയും ഇതുപോലെയുള്ള മോശം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. ഇനിയും അയാള്‍ അതു തന്നെ ചെയ്യുമെന്ന് ഉറപ്പുമുണ്ട്.

തുകൊണ്ടു തന്നെ ഈ നിമിഷം മുതല്‍ ഇനി സോഷ്യല്‍ മീഡിയയുടെ ഭാഗമായി താനുണ്ടാവില്ലെന്ന് എല്ലാവരെയും അറിയിക്കുകയാണ്. കുടുംബമാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. സോഷ്യല്‍ മീഡിയ വിടാനുള്ള തന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായും വഖാര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് പേസ് ജോടികളായിരുന്നു വഖാറും മറ്റൊരു മുന്‍ ഇതിഹാസമായ വസീം അക്രവും. ദേശീയ ടീമിനു വേണ്ടി 87 ടെസ്റ്റുകളില്‍ നിന്നും 373ഉം 262 ഏകദിനങ്ങളില്‍ നിന്നും 416ഉം വിക്കറ്റുകള്‍ വഖാര്‍ നേടിയിട്ടുണ്ട്.

Story first published: Friday, May 29, 2020, 16:46 [IST]
Other articles published on May 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+