ടെസ്റ്റ് നാലു ദിനമോ? സച്ചിന്‍ പറഞ്ഞത് സത്യം, എന്താവും അവരുടെ ഭാവി? പ്രതികരിച്ച് അക്തര്‍
കറാച്ചി: ടെസ്റ്റ് ക്രിക്കറ്റിനെ അഴിച്ചു പണിയാനുള്ള ഐസിസിയുടെ നീക്കത്തിനെതിരേ പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ബൗളര്‍ ഷുഐബ് അക്തറും. സ്ഥിരം ഫോര്‍മാറ്റായ അഞ്ചു ദിവസത്തിനു പകരം ടെസ്റ്റിനെ നാലു ദിവമാക്കി വെട്ടിക്കുറയ്ക്കാനാണ് ഐസിസിയുടെ നീക്കം. 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് നിര്‍ബന്ധമാക്കാനും ഐസിസി ആലോചിക്കുന്നുണ്ട്.
ഐസിസിയുടെ പുതിയ പരിഷ്‌കാരത്തോടു താന്‍ യോജിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അക്തര്‍. നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തും ടെസ്റ്റിനെ നാലു ദിവസമാക്കുന്നതിനെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.

താരങ്ങള്‍ പ്രതികരിക്കണം
ടെസ്റ്റിനെ നാലു ദിവസമാക്കാനുള്ള ഐസിസിയുടെ നീക്കത്തിനെതിരേ ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ പ്രതികരിക്കണമെന്നു അക്തര്‍ ആവശ്യപ്പെട്ടു. കളിക്കാരുടെ ഭാഗത്തു നിന്ന് എതിര്‍പ്പുണ്ടായാല്‍ ഈ ശ്രമത്തില്‍ നിന്നും ഐസിസിക്കു പിന്‍മാറേണ്ടി വരും.
ബിസിസിഐയുടെ അനുമതിയില്ലാതെ ഐസിസിക്ക് ഇതു നടപ്പാക്കാന്‍ കഴിയില്ല. ബിസിസിഐ മാത്രമല്ല താരങ്ങളും ഇതിനെതിരേ രംഗത്തു വരണം. പ്രത്യേകിച്ചും ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീവിടങ്ങളില്‍ നിന്നുള്ള സ്പിന്നര്‍മാരാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്. കാരണം അവര്‍ക്കാണ് ഇതു ഏറ്റവുമധികം തിരിച്ചടിയാവുക. ഇതു നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നും അക്തര്‍ നിര്‍ദേശിച്ചു.

ഗാംഗുലി അനുകൂലിക്കില്ല
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വളരെ സ്മാര്‍ട്ടും ബുദ്ധിശാലിയുമായ വ്യക്തിയാണ്. ടെസ്റ്റ് ക്രിക്കറ്റ് നശിച്ച് കാണണമെന്നു അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല. ടെസ്റ്റ് നിലവിലെ രീതിയില്‍ തുടരണമെന്നും ഇന്ത്യ കസറണമെന്നുമാണ് ഗാംഗുലി ആഗ്രഹിക്കുകയെന്നും അക്തര്‍ പറഞ്ഞു.
നേരത്തേ ചതുര്‍ദിന ടെസ്റ്റിനെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിരുന്നില്ല. തനിക്കു ഇതേക്കുറിച്ച് ഐസിസില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും വന്നിട്ടില്ലെന്നായിരുന്നു ദാദ പറഞ്ഞത്.

സച്ചിനും കോലിയും ശരി
ചതുര്‍ദിന ടെസ്റ്റിനെതിരേ പ്രതികരിച്ച ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയെയും അക്തര്‍ പ്രശംസിച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിനം ഒഴിവാക്കിയാല്‍ അത് സ്പിന്നര്‍മാരെ ഈ ഫോര്‍മാറ്റില്‍നിന്നും ഇല്ലാതാക്കുമെന്നായിരുന്നു സച്ചിന്‍ ചൂണ്ടിക്കാട്ടിയത്.
സച്ചിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. ടെസ്റ്റ് നാലു ദിവസമാക്കിയാല്‍ സ്പിന്നര്‍മാര്‍ എന്തു ചെയ്യുമെന്ന് അക്തര്‍ ചോദിച്ചു. മുഷ്താഖ് അഹമ്മദ്, ഡാനിഷ് കനേരിയ, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരെല്ലാം 400-500 വിക്കറ്റുകള്‍ നേടിയവരാണ്. അവര്‍ക്കെല്ലാം ഇനിയെന്ത് സംഭവിക്കുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications