For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണംകെട്ട് പാക് ക്രിക്കറ്റ് ടീം, കാരണം ഇന്ത്യ! മുന്‍ പാക് താരം പറയുന്നു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം വലിയ തകര്‍ച്ചയിലൂടെയാണ് മുന്നോട്ട് പോകുന്നത്. സൂപ്പര്‍ താരങ്ങളുടെ നിരയാണെങ്കിലും സമീപകാലത്തായി പാകിസ്താന്‍ ടീം വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഒത്തിണക്കമില്ലാത്ത പാകിസ്താന്‍ ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പല മത്സരങ്ങളിലും കാഴ്ചവെക്കുന്നത്. സമീപകാലത്തെ പ്രകടനങ്ങളിലേക്ക് നോക്കുമ്പോള്‍ ടീമിന്റെ നിലവാരം വളരെയധികം താഴോട്ട് പോയിരിക്കുകയാണെന്ന് നിസംശയം പറയാം.

ടി20 ലോകകപ്പില്‍ അരങ്ങേറ്റക്കാരായ അമേരിക്കയോടടക്കം തോറ്റാണ് പാകിസ്താന്‍ പുറത്തായത്. പിന്നീടിതാ ഇപ്പോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനോടും പാകിസ്താന്‍ തോറ്റു. അതും സ്വന്തം തട്ടകത്തില്‍. ഇതോടെ പാകിസ്താന്‍ ടീമിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. പാകിസ്താന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പാകിസ്താനെ പിന്നോട്ടടിക്കുകയാണ്.

ഇപ്പോഴിതാ പാകിസ്താന്‍ ടീമിന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യന്‍ ടീമാണെന്ന് ആരോപിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനായ റമീസ് രാജ. പാകിസ്താന്‍ ടീമിന്റെ കരുത്തായ പേസ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം നേരിടുന്നത് മറ്റ് ടീമുകള്‍ക്ക് ധൈര്യം നല്‍കിയെന്നും ഇത് പാക് ടീമിന്റെ തകര്‍ച്ചക്ക് കാരണമായെന്നുമാണ് റമീസ് രാജ പറയുന്നത്. 'പാകിസ്താന്റെ പേസ് ബൗളര്‍മാര്‍ക്കുണ്ടായിരുന്ന വില നഷ്ടപ്പെട്ടിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ പാകിസ്താന്‍ പേസര്‍മാരെ ഇന്ത്യന്‍ താരങ്ങള്‍ തല്ലി തകര്‍ക്കുകയാണ് ചെയ്തത്. ഇതോടെ പാകിസ്താന്റെ പേസ് ബൗളര്‍മാര്‍ക്കെതിരേ ആക്രമണമാണ് ശരിയായ ആയുധമെന്ന് തിരിച്ചറിയാന്‍ എതിരാളികള്‍ക്ക് സാധിച്ചു' എന്നാണ് റമീസ് രാജ പറയുന്നത്. പാകിസ്താന്‍ ടീം എക്കാലത്തും മികച്ച പേസ് ബൗളര്‍മാരാല്‍ സമ്പന്നമാണ്.

babar azam

വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍, മുഹമ്മദ് അമീര്‍ എന്നിവരുടെയെല്ലാം പാത പിന്തുടര്‍ന്ന് ഇപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദയും ഹാരിസ് റഊഫും നസീം ഷായുമെല്ലാമാണ് പാക് നിരയിലുള്ളത്. ഇവരെല്ലാം മികച്ച പേസര്‍മാരാണെങ്കിലും ഇപ്പോള്‍ തല്ലുകൊള്ളികളാണെന്ന് പറയാം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം പാക് ബൗളര്‍മാരെ തല്ലിത്തളര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പാക് ബൗളര്‍മാര്‍ക്ക് പഴയ വിലയില്ലെന്ന് തന്നെ പറയാം.

2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ 2 വിക്കറ്റിന് 356 റണ്‍സാണ് പാകിസ്താനെതിരേ നേടിയത്. കോലി 94 പന്തില്‍ 122 റണ്‍സാണ് അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ 111 റണ്‍സും അടിച്ചെടുത്തു. മറുപടിക്കിറങ്ങി 128 റണ്‍സിനാണ് പാക് നിര കൂടാരം കയറിയത്. പാകിസ്താന്റെ ബൗളര്‍മാരുടെ വില നഷ്ടപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിര കാഴ്ചവെച്ചതെന്ന് പറയാം. ഇത് പാക് ടീമിനെ തകര്‍ച്ചയിലേക്കെത്തിച്ചുവെന്നാണ് റമീസ് രാജ പറയുന്നത്.

പാകിസ്താന്‍ ടീമിന്റെ ശരിയായ പ്രശ്‌നം ടീമിനുള്ളിലെ ഭിന്നതയാണ്. ബാബര്‍ അസമിനെ പിന്തുണക്കുന്ന ഒരു വിഭാഗം താരങ്ങളും എതിര്‍ പക്ഷത്ത് നില്‍ക്കുന്ന ഒരു വിഭാഗം ആളുകളും തമ്മിലുള്ള പ്രശ്‌നമാണ് പാകിസ്താന്‍ ടീമിനെ പിന്നോട്ടടിക്കുന്നത്. ബാബര്‍ അസമിന് കീഴില്‍ ടി20 ലോകകപ്പില്‍ പാകിസ്താന്‍ നാണംകെട്ടിരുന്നു. ഇതിന് മുമ്പ് ബാബറിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ടി20 ലോകകപ്പിലൂടെ വീണ്ടും നായകസ്ഥാനത്തേക്ക് ബാബര്‍ എത്തുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും ബാബറിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കി. ഷഹിന്‍ ഷാ അഫ്രീദിയേയും നായകസ്ഥാനത്തേക്കെത്തിച്ചെങ്കിലും പെട്ടെന്ന് തന്നെ മാറ്റി. ഇതില്‍ ഷഹിന് ടീം മാനേജ്‌മെന്റിനോട് വിയോജിപ്പുണ്ട്. ഷഹിന്റെ പ്രകടനത്തേയും ഇത് ബാധിച്ചു. ഷഹിന്‍ നിരാശപ്പെടുത്തുന്നത് പാകിസ്താന്‍ ടീമിന്റെ പ്രകടനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ ടീമാണ് പാകിസ്താന്‍ ടീമിന്റെ വില കളഞ്ഞതെന്നാണ് മുന്‍ പാക് നായകന്‍ തന്നെ തുറന്ന് പറയുന്നത്.

Story first published: Monday, August 26, 2024, 16:26 [IST]
Other articles published on Aug 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+