For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനിലെങ്കില്‍ വീരു ടീമില്‍പ്പോലുമെത്തില്ല! തന്ത്രം ഫലിച്ചു, സെവാഗിന്റെ കണ്‍ട്രോള്‍ പോയി

ക്രിക്കറ്റില്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ എതിര്‍ ടീം ബൗളര്‍മാര്‍ പയറ്റുന്ന പ്രധാന തന്ത്രങ്ങളിലൊന്നാണ് സ്ലെഡ്ജിങ്. നന്നായി ബൗള്‍ ചെയ്തിട്ടും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ വരുമ്പോഴാണ് ബൗളറോ, എതിര്‍ ടീം ക്യാപ്റ്റനോ, താരങ്ങളോയെല്ലാം ഈ തന്ത്രം പരീക്ഷിക്കാറുള്ളത്. പരിഹസിച്ചോ, പ്രകോപിപ്പിച്ചോ ബാറ്ററുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും അതു വഴി വിക്കറ്റ് നേടുകയുമാണ് സ്ലെഡ്ജിങിന്റെ ലക്ഷ്യം.

അതില്‍ ഒരുപരിധി വരെ അവര്‍ വിജയിക്കാറുമുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള സ്ലെഡ്ജിങിലും കുലുങ്ങാത്ത അപൂര്‍വ്വം ചില ക്രിക്കറ്റര്‍മാരുമുണ്ട്. അതിനിടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പ്രകോപിതനാക്കി വിക്കറ്റ് വീഴ്ത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ നവേദുല്‍ ഹസന്‍.

VIRENDER SEHWAG

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളൊന്നും തന്നെ കളിക്കുന്നില്ല. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇരുവരും നേര്‍ക്കുനേര്‍ വരാറുള്ളൂ. എന്നാല്‍ നേരത്തേ ഇന്ത്യന്‍ ടീം പാകിസ്താനിലും പാക് ടീം ഇന്ത്യയിലും വൈറ്റ് ബോള്‍, റെഡ് ബോള്‍ പരമ്പരകള്‍ കളിച്ചിരുന്നു.

പാകിസ്താനെതിരേ നേരത്തേ നിരവധി പരമ്പരകളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ള താരം കൂടിയാണ് സെവാഗ്. അത്തരൊരു പരമ്പരയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ ഹസന്‍ വെളിപ്പെത്തിയത്. ഞങ്ങള്‍ ഇന്ത്യയുമായി ഒരു ഏകദിന മല്‍സരം കളിക്കുകയാണ്. സെവാഗ് 85 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്നു.

ഷാഹിദ് അഫ്രീഡി സെഞ്ച്വറിയടിച്ച അതേ പരമ്പരയായിരുന്നു ഇത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളിയും ജയിച്ച് ഇന്ത്യ 2-0ന്് മുന്നിലാണ്. അതു നിര്‍ണായകമായ മൂന്നാമത്തെ കളിയായിരുന്നു. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന സമ്മര്‍ദ്ദത്തിലായിരുന്നു പാകിസ്താനെന്നും നവേദുല്‍ ഹസന്‍ വിശദമാക്കി.

മൂന്നാം ഏകദിനത്തില്‍ സെവാഗ് വളരെ അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഞങ്ങളെ അദ്ദേഹം തല്ലിച്ചതച്ചു. 300നടുത്ത് റണ്‍സെങ്കിലും നേടുമെന്ന തരത്തിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഷാഹിദ് അഫ്രീഡിയുടെ ഓവറില്‍ സെവാഗ് കുറച്ച് സിക്‌സറുകളുമടിച്ചിരുന്നു. ഞങ്ങളുടെ ടീമിലെ എല്ലാ ബൗളര്‍മാര്‍ക്കും അദ്ദേഹത്തില്‍ നിന്നും നന്നായി തല്ലുകിട്ടി.

അപ്പോഴാണ് ഞാന്‍ അന്നത്തെ പാക് നായകനായ ഇന്‍സിയോടു (ഇന്‍സമാമുള്‍ ഹഖ്) ഒരോവര്‍ ബൗള്‍ ചെയ്യട്ടെയെന്നു ചോദിച്ചത്. തീര്‍ച്ചയായും നീയും എറിഞ്ഞോ, എല്ലാവര്‍ക്കും തല്ലുകിട്ടുന്നുണ്ട്. ബൗള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ നീയുമൊന്നു ശ്രമിച്ചു നോക്കൂയെന്നു ഇന്‍സി പറഞ്ഞതായും ഹസന്‍ വെളിപ്പെടുത്തി.

VIRENDER SEHWAG

ഒരു സ്ലോ ബൗണ്‍സറായിരുന്നു ക്രീസിലുണ്ടായിരുന്ന സെവാഗിനെതിരേ ഞാന്‍ ആദ്യമെറിഞ്ഞത്. അതു കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. ഞാന്‍ സെവാഗിനു അരികിലേക്കു പോവുകയും നിങ്ങള്‍ക്കു കളിക്കാന്‍ അറിയില്ലെന്നു പറയുകയും ചെയ്തു. പാകിസ്താനിലായിരുന്നെങ്കില്‍ നിങ്ങള്‍ ദേശീയ ടീമില്‍പ്പോലുമെന്നു താന്‍ കരുതുന്നില്ലെന്നും സെവാഗിനോടു പറഞ്ഞു.

തിരിച്ചു അദ്ദേഹവും എന്തൊക്കെയോ ചിലതു പറഞ്ഞിരുന്നു. പക്ഷെ എനിക്കു സെവാഗിനെ ചൂടാക്കാന്‍ സാധിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. അടുത്ത ബൗള്‍ എറിയാന്‍ പോകവെ ഞാന്‍ ഇന്‍സി ഭായിയോടു പറഞ്ഞു, അടുത്ത ബോൡ സെവാഗ് പുറത്താവും.

വീണ്ടുമൊരു സ്ലോ ബോളാണ് ഞാന്‍ പരീക്ഷിച്ചത്. രോഷാകുലനായ സെവാഗ് വമ്പന്‍ ഷോട്ടിനു മുതിരുകയും ബൗള്‍ഡാവുകയും ചെയ്തു. ആ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതായിരുന്നു. മല്‍സരത്തില്‍ ഞങ്ങള്‍ ജയിക്കുകയും ചെയ്‌തെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനു വേണ്ടി ഒമ്പതു ടെസ്റ്റുകളും 74 ഏകദിനങ്ങളും നാലു ടി20കളുമാണ് ഹസന്‍ കളിച്ചിട്ടുള്ളത്. 2003-2010 കാലഘട്ടത്തിലായിരുന്നു ഇത്. ഏകദിനത്തില്‍ 110 വിക്കറ്റുകള്‍ അദ്ദേഹം നേടിയെങ്കിലും ടെസ്റ്റില്‍ തിളങ്ങാനായില്ല. വെറും 18 വിക്കറ്റുകളാണ് ഹസന് വീഴ്ത്താനായത്.

Story first published: Friday, July 14, 2023, 17:01 [IST]
Other articles published on Jul 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+