Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ ലക്കി ക്യാപ്റ്റനാര്? ദാദയോ, ധോണിയോ? നെഹ്‌റ പറയുന്നു

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. ഇന്ത്യക്കൊപ്പു രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള യുവി നിരവധി അവിസ്മരണീയ വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുണ്ട്. കരിയറില്‍ നിരവധി ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യന്‍ ടീമില്‍ ഏതു ക്യാപ്റ്റനു കീഴില്‍ കളിക്കവെയാണ് യുവരാജ് ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ.

yuv

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് യുവി ഏറ്റവും മികവ് പുറത്തെടുത്തിട്ടുള്ളതെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. ധോണിക്കു കീഴിലാണ് യുവി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ ബോധ്യമാവും. 2007-08 മുതലാണ് യുവി ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയതെന്നും നെഹ്‌റ പറയുന്നു. 2011ല്‍ അസുഖത്തെപ്പോലും വകവയ്ക്കാതെയാണ് ധോണിക്കു കീഴില്‍ യുവി ഇന്ത്യയുടെ ഹീറോയായി മാറിയത്. ഓരോ താരത്തിനും അവര്‍ക്കു പ്രിയപ്പെട്ട ക്യാപ്റ്റനുണ്ടാവും. തന്നെ സംബന്ധിച്ചു ധോണിയാണ് യുവിയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.

അതേസമയം, താന്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ കൂടുതല്‍ പ്രിയം മുന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയോടാണെന്നു നേരത്തേ യുവരാജ് വെളിപ്പെടുത്തിയിരുന്നു. കരിയറില്‍ തന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ള ക്യാപ്റ്റന്‍ ഗാംഗുലിയാണെന്നും ധോണി, വിരാട് കോലി എന്നിവരില്‍ നിന്നും സമാനമായ പിന്തുണ തനിക്കു ലഭിച്ചിട്ടില്ലെന്നും യുവി വ്യക്തമാക്കിയിരുന്നു.

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് യുവരാജായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവിയായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 362 റണ്‍സാണ് താരം നേടിയത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും ഓള്‍റൗണ്ടര്‍ വീഴ്ത്തി. 304 ഏകദിനം, 40 ടെസ്റ്റുകള്‍, 58 ടി20 എന്നിവയില്‍ നിന്നും 11,000ത്തില്‍ കൂടുതല്‍ റണ്‍സ് യുവി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 36.55ഉം ടി20യില്‍ 28.05ഉം ടെസ്റ്റില്‍ 33.92ഉം ആണ് താരത്തിന്റെ ശരാശരി. മൂന്നു ഫോര്‍മാറ്റുകളിലായി 148 വിക്കറ്റുകളും യുവി വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Wednesday, April 8, 2020, 13:14 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+