For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത് വീണ്ടും കളിക്കുമോ ഇന്ത്യന്‍ കുപ്പായത്തില്‍? മാതൃകയാക്കണം ആ താരത്തെ... പറഞ്ഞത് വീരു

2020 സപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും

ദില്ലി: ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചതോടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ ദിവസമാണ് താരത്തിനു ചുമത്തിയ വിലക്ക് ഏഴു വര്‍ഷമാക്കി കുറച്ചത്. 2020 സപ്തംബറില്‍ വിലക്കിന്റെ കാലാവധി അവസാനിക്കും.

വയസ്സ് 36ലെത്തി നില്‍ക്കെ ദേശീയ ടീമില്‍ തിരിച്ചെത്തുക ഇനി ഏറെ ദുഷ്‌കരമാണെങ്കിലും ശ്രീശാന്ത് പ്രതീക്ഷ കൈവിട്ടിട്ടില്ല. താരത്തിന്റെ മടങ്ങിവരവ് സാധ്യതകളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ സഹതാരവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗ്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ

വിലക്ക് കഴിഞ്ഞയുടന്‍ ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ശ്രീശാന്ത് തല്‍ക്കാലം ആലോചിക്കേണ്ടെന്നാണ് വീരുവിന്റെ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശ്രീശാന്ത് ചെയ്യേണ്ടത്. അതിനു ശേഷം ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ജഴ്‌സിയണിയുന്നതിനെക്കുറിച്ചു സ്വപ്‌നം കണ്ടാല്‍ മതിയെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ആമിറിനെ കണ്ടു പഠിക്കാം

ആമിറിനെ കണ്ടു പഠിക്കാം

വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പാകിസ്താന്റെ യുവ പേസര്‍ മുഹമ്മദ് ആമിറിനെ മാതൃകയാക്കാനാണ് ശ്രീശാന്ത് ശ്രമിക്കേണ്ടതെന്നു സെവാഗ് ആവശ്യപ്പെട്ടു.
ആമിറിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനൊപ്പം പാകിസ്താനില്‍ എന്തു വേണമെങ്കിലും നടക്കുമെന്ന് സെവാഗ് തമാശയായി പറയുകയും ചെയ്തു.

പ്രായം പ്രശ്‌നല്ലെന്നു ശ്രീശാന്ത്

പ്രായം പ്രശ്‌നല്ലെന്നു ശ്രീശാന്ത്

തന്റെ മടങ്ങിവരവിനു പ്രായമൊരു പ്രശ്‌നമാവില്ലെന്നാണ് വിലക്ക് വെട്ടിക്കുറിച്ച ശേഷം ശ്രീശാന്ത് പ്രതികരിച്ചത്. ലിയാണ്ടര്‍ പേസിനെയാണ് മാതൃകയാക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹം നിലനിര്‍ത്തുന്ന ഫിറ്റ്‌നസ് തന്നെയാണ് കാരണം. 2016ലെ ടി20 ലോകകപ്പില്‍ 38ാം വയസ്സിലാണ് ആശിഷ് നെഹ്‌റ ഇന്ത്യക്കു വേണ്ടി കളിച്ചത്. തനിക്കു പ്രായം 36 ആയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ മടങ്ങിവരാന്‍ ഒരു വര്‍ഷം കൂടി തനിക്കു മുന്നിലുണ്ടെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

100 ടെസ്റ്റ് വിക്കറ്റുകള്‍

100 ടെസ്റ്റ് വിക്കറ്റുകള്‍

ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി ഇന്ത്യക്കു വേണ്ടി 100 വിക്കറ്റുകള്‍ തികയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നു ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ 36 വയസ്സാണ്. അടുത്ത വര്‍ഷം വിലക്ക് അവസാനിക്കുമ്പോള്‍ 37 ആവും. ടെസ്റ്റില്‍ നിലവില്‍ 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 100 വിക്കറ്റുകളെങ്കിലും തികച്ച് കരിയര്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Story first published: Thursday, August 22, 2019, 10:10 [IST]
Other articles published on Aug 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+