Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ എന്തു കൊണ്ട് ഹിറ്റ്മാനെ ടീം ഇന്ത്യക്കു വേണ്ട? ഇനിയെന്താവും ഭാവി? ഗംഭീര്‍ പറയുന്നു...

gambhir

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണങ്കിലും ടെസ്റ്റില്‍ വെടിക്കെട്ട് താരം രോഹിത് ശര്‍മയ്ക്കു സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ടെസ്റ്റില്‍ ടീമിന് അകത്തും പുറത്തുമായി തുടരുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രോഹിത്തിനെ ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ടെസ്റ്റിനു മുമ്പ് നടന്ന സന്നാഹ മല്‍സരത്തില്‍ താരം ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. ടെസ്റ്റ് ടീമിലേക്കു ഇനി രോഹിത്തിനു മടങ്ങി വരാനാവുമോയെന്നും ഭാവിയെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

അവസരത്തിനായി കാത്തിരിക്കണം

അവസരത്തിനായി കാത്തിരിക്കണം

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുന്നതിനു വേണ്ടി രോഹിത് കാത്തിരിക്കുകയാണ് ഇനി ചെയ്യേണ്ടതെന്നു സെവാഗ് അഭിപ്രായപ്പെട്ടു. നിലവില്‍ അജിങ്ക്യ രഹാനെ ടീമിലുണ്ട്. അദ്ദേഹം നല്ല പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ കാഴ്ചവച്ചത്. ഹനുമാ വിഹാരിയും തിളങ്ങി. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതു വരെ രോഹിത് കാത്തിരിക്കണം. മാത്രമല്ല അവസരം ലഭിച്ചാല്‍ നന്നായി പെര്‍ഫോം ചെയ്യുകയും വേണമെന്നും ഗഭീര്‍ വിശദമാക്കി.
വിന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ രഹാനെ 81ഉം 102ഉം റണ്‍സെടുത്തിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള രഹാനെയുടെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

രഹാനെയുടെ ഫോം

രഹാനെയുടെ ഫോം

രഹാനെയുടെ പ്രകടനത്തില്‍ തനിക്കു അദ്ഭുതമൊന്നും തോന്നിയില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. ടീമിനു മാത്രമല്ല അദ്ദേഹത്തിനും ഇത്തരമൊരു പ്രകടനം ഏറെ അനിവാര്യമായിരുന്നു.
ഇന്ത്യന്‍ ടീം വിജയിച്ച മല്‍സരത്തിലാണ് ഇത്രയും മികച്ച പ്രകടനമെന്നത് കൂടി പരിഗണിക്കുമ്പോള്‍ അതിനേക്കാള്‍ മികച്ചതില്ലെന്നും ഗംഭീര്‍ പറഞ്ഞു.

വിഹാരിയെ പ്രശംസിച്ച് ലക്ഷ്മണ്‍

വിഹാരിയെ പ്രശംസിച്ച് ലക്ഷ്മണ്‍

ആദ്യ ടെസ്റ്റിലെ 318 റണ്‍സിന്റെ വമ്പന്‍ വിജയത്തിനു ശേഷം വിഹാരിയെ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍ പ്രശംസിച്ചിരുന്നു. കളിക്കളത്തില്‍ വിഹാരിയുടെ സമീപനം ഏറെ ആകര്‍ഷിച്ചു. വലിയ റിസ്‌കുകളൊന്നും ഏറ്റെടുക്കാതെ സ്വതന്ത്രമായാണ് താരം ബാറ്റ് വീശിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ആദ്യമായി ടെസ്റ്റില്‍ കളിച്ചതു മുതല്‍ ടെസ്റ്റിലെ അവിഭാജ്യഘടകമാണ് വിഹാരിയെന്നു തോന്നിയിട്ടുണ്ടെന്നും ലക്ഷ്മണ്‍ തന്റെ കോളത്തില്‍ കുറിച്ചിരുന്നു.

Story first published: Friday, August 30, 2019, 11:56 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+