Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ ധോണി, ഗാംഗുലി രണ്ടാമത്- ഗംഭീര്‍

ഇന്ത്യയുടെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയവരില്‍ നിന്നാണ് ഏറ്റവും ബെസ്റ്റ് ആരെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ഇരുവരും ക്യാപ്റ്റന്മാരെന്ന നിലയില്‍ ഇന്ത്യക്കൊപ്പം മികച്ച വിജയങ്ങള്‍ കൊയ്തവരാണ്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഇന്ത്യക്കു സമ്മാനിച്ച ഏക ക്യാപ്റ്റനാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിച്ച മറ്റൊരു ക്യാപ്റ്റനില്ല. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ഇന്ത്യ ധോണിക്കു കീഴില്‍ സ്വന്തമാക്കിയത്.

1

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടിയാണ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ വരവറിയിച്ചത്. പിന്നീട് 2011ല്‍ നാട്ടില്‍ ഏകദിന ലോകകപ്പിലും അദ്ദേഹം ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് 28 വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യ വീണ്ടും ലോകകപ്പുയര്‍ത്തിയത്. പിന്നീട് 2013ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയും കൈക്കലാക്കി ധോണി ഐസിസി ടൂര്‍ണമെന്റില്‍ ഹാട്രിക്കും തികയ്ക്കുകയായിരുന്നു.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗാംഗുലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ധോണി തന്നെയാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും നിങ്ങള്‍ ട്രോഫികളെക്കുറിച്ച് മാത്രം പറയുമ്പോള്‍ ധോണി ഏറെ മുന്നിലാണെന്നു കാണാം. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി തുടങ്ങി ഐസിസിയുടെ ഒരു ട്രോഫി പോലും ധോണിക്കു നേടാനാവാതെ പോയിട്ടില്ലെന്നും ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ഗംഭീര്‍ വിശദീകരിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഇതിനേക്കാള്‍ മികച്ചൊരു റെക്കോര്‍ഡ് ഇനി നിങ്ങള്‍ക്കു സ്വന്തമാക്കാനില്ല. അതുകൊണ്ടു തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗാംഗുലിക്കു മേല്‍ വ്യക്തമായ മുന്‍തൂക്കം ധോണിക്കാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

2

ഇന്ത്യയെ 200 മല്‍സരങ്ങളില്‍ ധോണി നയിച്ചിട്ടുണ്ട്. ഇവയില്‍ 110 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 74 മല്‍സരങ്ങളിലാണ് തോല്‍വി നേരിട്ടത്. അതേസമയം ഗാംഗുലിക്കു കീഴില്‍ 146 മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്കു 76 എണ്ണത്തിലാണ് ജയിക്കാനായത്. 65 മല്‍സരങ്ങളില്‍ ടീം തോല്‍ക്കുകയും ചെയ്തു. പ്രധാന ടൂര്‍ണമെന്റുകളിലേക്കു വന്നാലും ഗാംഗുലിക്കു മുകളിലാണ് ധോണി. 2002ലെ നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ഗാംഗുലി ഇതേ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ സംയുക്ത ജേതാക്കളാക്കി. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കാനും ഗാംഗുലിക്കു കഴിഞ്ഞു.

Story first published: Tuesday, July 14, 2020, 18:08 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+