Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദാദയും ധോണിയും രണ്ടല്ല, ഒന്ന്!! ചില കാര്യങ്ങളില്‍ സാമ്യം, ചൂണ്ടിക്കാട്ടി സഹീര്‍

zaheer

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ പേസര്‍മാരുടെ നിരയിലാണ് സഹീര്‍ ഖാന്റെ സ്ഥാനം. വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെയും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും ആരാധകര്‍ക്കു പ്രിയങ്കരനായ താരം കൂടിയാണ് സാക്ക് എന്ന് വിളിപ്പെടുള്ള സഹീര്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയ രണ്ടു പേര്‍ക്കു കീഴിലും അദ്ദേഹത്തിനു കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.

2011ല്‍ ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ബൗളിങില്‍ ടീമിന്റെ കുന്തമുനയായിരുന്നു സഹീര്‍. ചില കാര്യങ്ങളില്‍ ഗാംഗുലിയും ധോണിയും തമ്മില്‍ സാമ്യതകളുണ്ടെന്നും അവ എന്തൊക്കെയാണെന്നും ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം.

പിന്തുണ

ഏതൊരു താരത്തിനും മികച്ച പ്രകടനം നടത്തുന്നതിനും ടീമില്‍ പിടിച്ചുനില്‍ക്കുന്നതിലും ക്യാപ്റ്റന്റെ പിന്തുണ അനിവാര്യമാണെന്നു സഹീര്‍ ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ സഹീറും ധോണിയും ഒരുപോലെയാണെന്നും അദ്ദേഹം പറയുന്നു.
കരിയറിന്റെ ആദ്യ കാലത്ത് ഗാംഗുലി നല്‍കിയ പിന്തുണ മറക്കാനാവില്ല. അതുകൊണ്ടു മാത്രമാണ് തനിക്കു ഇത്രയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായത്. സ്വന്തം കരിയര്‍ എങ്ങനെ വാര്‍ത്തെടുക്കണമെന്നു തീരുമാനിക്കുന്നത് താരമാണ്. പക്ഷെ അതിന് പിന്തുണ കൂടിയേ തീരൂ. ഗാംഗുലി അന്നു തനിക്കൊപ്പം ഉറച്ചു നിന്നു. യുവതാരങ്ങള്‍ക്കും ഇതേ പിന്തുണ തന്നെയാണ് ധോണിയും നല്‍കാറുള്ളതെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

ധോണിയുടെ തുടക്കം

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ കരിയറിന്റെ തുടക്കം വളരെ എളുപ്പമായിരുന്നുവെന്ന് സഹീര്‍ പറഞ്ഞു. ധോണി ദേശീയ ടീമിലെത്തുമ്പോള്‍ നിരവധി സീനിയര്‍ താരങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് ധോണിക്കു എളുപ്പമായിരുന്നു.
എന്നാല്‍ പിന്നീട് സീനിയര്‍ താരങ്ങള്‍ വിരമിക്കാന്‍ തുടങ്ങിയതോടെ യുവതാരങ്ങളില്‍ ധോണിക്കു വിശ്വാസമര്‍പ്പിക്കേണ്ടിവന്നു. അത് മനോഹരമായി നിറവേറ്റിയതാണ് ധോണിയുടെ വിജയമെന്നും സഹീര്‍ വിശദമാക്കി.

യുവതാരങ്ങളെ കൈവിട്ടില്ല

ഗാംഗുലിയെപ്പോലെ തന്നെ ധോണിയും യുവതാരങ്ങളെ കൈവിട്ടില്ല. അവര്‍ക്ക് ധോണി നല്‍കിയ പിന്തുണയും പ്രചോദനവും വളരെ വലുതായിരുന്നു. ഇതു പോലെ തന്നെയായിരുന്നു ഗാംഗുലിയും. അന്നു താനുള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ടീമിലേക്കു വന്നപ്പോഴും ഗാംഗുലി ഇതേ രീതിയിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മികച്ചൊരു ലീഡര്‍ക്കു മാത്രമുള്ള ഗുണമാണിത്. അക്കാര്യത്തില്‍ ഗാംഗുലിയും ധോണിയും ഒരുപടി മുന്നിലാണ്. ടീമിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്ന് കൃത്യമായ ധാരണ ഇരുവര്‍ക്കുമുണ്ടായിരുന്നതായും സഹീര്‍ യൂട്യൂബിലെ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞു.

Story first published: Thursday, April 16, 2020, 13:41 [IST]
Other articles published on Apr 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+