ഐപിഎല്‍: അന്ന് താരോദയം, പ്രതീക്ഷയേകി വാനോളം... പക്ഷെ ഇന്ന്, ഇവര്‍ എവിടെ?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ പല മിന്നും താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. സ്ഥിരതയാര്‍ന്ന പ്രകനടത്തിലൂടെ പല ടീമുകളും ദേശീയ ടീമിലേക്കു ചുവടു വച്ചപ്പോള്‍ ചിലരുടെ അവസ്ഥ അങ്ങനെയല്ല. ഐപിഎല്ലില്‍ താരോദയമെന്ന് പലരും വാഴ്ത്തുകയും സൂപ്പര്‍ താര പദവിയിലേക്കു വിലയിരുത്തപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ടായിരുന്നു. പക്ഷെ ഇവരുടെ ചിലരുടെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്.
ഐപിഎല്ലില്‍ മാത്രമല്ല ക്രിക്കറ്റില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ഇവര്‍ പാടുപെടുകയാണ്. ഇത്തരത്തില്‍ ഒരു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്ത ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സ്വപ്‌നില്‍ അസ്‌നോദ്കര്‍
പ്രഥമ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു യുവ ബാറ്റ്‌സ്മാന്‍ സ്വപ്‌നില്‍ അസ്‌നോദ്കര്‍. ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്തിനൊപ്പം അന്നു രാജസ്ഥാന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് അസ്‌നോദ്കറായിരുന്നു. തൊട്ടടുത്ത സീസണിലും താരം രാജസ്ഥാനു വേണ്ടി കളിച്ചു.
വലിയ പ്രതീക്ഷകള്‍ നല്‍കിയ ഈ ഗോവന്‍ താരത്തിന്റെ പതനം അപ്രതീക്ഷിതമായിരുന്നു. ഫോം നിലനിര്‍ത്താന്‍ പരാജയപ്പെട്ടതോടെ അസ്‌നോദ്കറിന്റെ കരിയര്‍ ഗ്രാഫ് താഴേക്കു വീഴുകയായിരുന്നു.
ഗോവയ്ക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിച്ചെങ്കിലും പിന്നിടൊരിക്കലും ഐപിഎല്ലില്‍ നിന്നും താരത്തിനു വിളി വന്നില്ല.
തിരിച്ചുവരാനുള്ള തയ്യാറെടുപ്പിനിടെയാണ് ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ വാതുവയ്പ്പ് വിവാദം പുറത്തുവന്നത്. ഇതില്‍ അസ്‌നോദ്കറുടെ പേരും ആദ്യം ഉയര്‍ന്നു കേട്ടിരുന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനായെങ്കിലും ഐപിഎല്ലിലേക്കുള്ള വാതില്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെട്ടിരുന്നു.

കമ്രാന്‍ ഖാന്‍
അസ്‌നോദ്കറിനെപ്പോലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഉയര്‍ന്നുവന്ന മറ്റൊരു താരമായിരുന്നു കമ്രാന്‍ ഖാന്‍. അതിവേഗ ബൗളിങിലൂടെ കമ്രാന്‍ പെട്ടെന്നാണ് താരമായി മാറിയത്. 140 കിലോമീറ്ററിനു മുകൡ പന്തെറിഞ്ഞ് താരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പക്ഷെ ആദ്യ സീസണിനു ശേഷം കമ്രാന്‍ നിരാശപ്പെടുത്തി.
ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത റൈസിങ് പൂനെ ജയന്റ്‌സിനൊപ്പം ഒരു തിരിച്ചുവരവിന് കമ്രാന്‍ പിന്നീടൊരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഹൈദരാബാദില്‍ പല ചെറുകിട ക്ലബ്ബുകള്‍ക്കും വേണ്ടി കളിക്കുകയാണ് കമ്രാന്‍.

പര്‍വീന്ദര്‍ അവാന
ഐപിഎല്ലിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ വരെയെത്തിയ താരമായിരുന്നു പേസര്‍ പര്‍വീന്ദര്‍ അവാന. 2011ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെയാണ് ഈ ദില്ലി പേസര്‍ ശ്രദ്ധിക്കപ്പെടുന്നത്. വേഗത കൊണ്ടും വിക്കറ്റുകള്‍ വീഴ്ത്താനുള്ള മിടുക്കു കൊണ്ടും അവാന വളരെ പെട്ടെന്നാണ് താരമായ മാറിയത്. 17 വിക്കറ്റുകളാണ് ഈ സീസണില്‍ പേസര്‍ സ്വന്തമാക്കിയത്.
ഇതോടെ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്കും അവാന തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ഈ അവസരം മുതലെടുക്കാന്‍ താരത്തിനായില്ല. 2014ലെ ഐപിഎല്ലിലൂടെ അവാന ഐപിഎല്ലിലേക്കു തിരിച്ചുവന്നെങ്കിലും ഇടയ്ക്കു വില്ലനായി ചിക്കന്‍ഗുനിയ പിടിപെട്ടത് അവാനയുടെ കരിയര്‍ തന്നെ അവതാളത്തിലാക്കി. അന്നു ടീമില്‍ നിന്നും പുറത്തായ പേസര്‍ക്കു പിന്നീട് തന്റെ രഞ്ജി ട്രോഫി ടീമായ ഡല്‍ഹിയില്‍ പോലും ഇടം ലഭിച്ചില്ല.

മന്‍വീന്ദര്‍ ബിസ്‌ല
2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു മന്‍വീന്ദര്‍ ബിസ്‌ല. അന്നു ടീമിലുണ്ടായിരുന്ന ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരമായിരുന്ന ബ്രെന്‍ഡന്‍ മക്കുല്ലത്തെപ്പോലും നിഷ്പ്രഭനാക്കുന്നതായിരുന്നു ബിസ്‌ലയുടെ പ്രകടനം. ഫൈനലില്‍ 89 റണ്‍സെടുത്ത ബിസ്‌ലയാണ് കെകെആറിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
തൊട്ടടുത്ത സീസണിലും കെകെആര്‍ നിരയില്‍ താരമുണ്ടായിരുന്നു. പക്ഷെ 2012ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിസ്‌ലയ്ക്കു സാധിച്ചില്ല. ഇതോടെ റോബിന്‍ ഉത്തപ്പ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീടൊരിക്കലും ഉത്തപ്പയില്‍ നിന്നും ഈ സ്ഥാനം തിരിച്ചുപിടിക്കാന്‍ ബിസ്‌ലയ്ക്കായിട്ടില്ല.
ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ബിസ്‌ല ഇല്ലെന്നതാണ് ദുഖകരം. നിലവില്‍ എയര്‍ ഇന്ത്യ ടീമിനു വേണ്ടി ചില മല്‍സരങ്ങള്‍ കളിച്ച് തൃപ്തിപ്പെുകയാണ് താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications