ധോണിയെ ആദ്യം കണ്ടെത്തിയത് താന്‍, അദ്ദേഹം സമ്മതിച്ചേക്കില്ല!- മുന്‍ താരം
സമാനതകളില്ലാത്ത ക്രിക്കറ്റ് ഇതിഹാസമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ക്യാപ്റ്റനന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ക്കു കണക്കില്ലെന്നു തന്നെ പറയാം. 2004ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെ അരങ്ങേറിയ ഈ റാഞ്ചിക്കാരന്‍ പിന്നീട് ആരാധകരുടെ മനസ്സും റാഞ്ചിയെടുക്കുകയായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ആദ്യമായി ധോണിയുടെ പ്രതിഭ തിരിച്ചറിഞ്ഞത് താനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്ന.

റാഞ്ചിയിലെ ട്രയല്‍സ്
ധോണിയുടെ പ്രതിഭയെ ആദ്യമായയി തിരിച്ചറിഞ്ഞത് താനാണെന്നു ഖന്ന പറയുന്നു. റാഞ്ചിയില്‍ നടന്ന സ്റ്റീല്‍ അതോറിറ്റി ട്രയല്‍സില്‍ ധോണിയുമുണ്ടായിരുന്നു. അന്നു കണ്ടപ്പോള്‍ തന്നെ അദ്ദേഹം വളലെ സ്‌പെഷ്യലാണെന്നു തനിക്കു തോന്നിയിരുന്നതായും ഖന്ന വെളിപ്പെടുത്തി.
ഒരുപക്ഷെ ധോണി ഇക്കാര്യം സമ്മതിച്ചു തന്നേക്കില്ല. അദ്ദേഹം ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും 64കാരനായ ഖന്ന കൂട്ടിച്ചേര്‍ത്തു. വിക്കറ്റ് കീപ്പിങില്‍ കോപ്പി ബുക്ക് ശൈലി കൂടിയുണ്ടായിരുന്നെങ്കില്‍ ധോണിയുടെ മാറ്റ് ഒന്നു കൂടി കൂടുമായിരുന്നു. ഒരു താരമെന്ന നിലയില്‍ മൂല്യം പരിഗണിക്കുമ്പോള്‍ അദ്ദേവുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു താരമില്ലെന്നും ഖന്ന അഭിപ്രായപ്പെട്ടു.

സ്വാഭാവിക ശൈലി മാറ്റരുത്
ഒരു താരം തന്റെ സ്വാഭാവികമായ ശൈലി ഒരിക്കലും മാറ്റരുത്. ദീര്‍ഘകാലം കളിച്ച് ധോണി ഇതു കാണിച്ചു തന്നതായും ഖന്ന പറഞ്ഞു. അസാധാരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ക്രിക്കറ്റില്‍ ധോണിയെപ്പോലെ മറ്റൊരു ഫിനിഷര്‍ ഇല്ലെന്നു പറയുന്നതാവും ഉചിതം.
ക്യാപ്റ്റന്‍സിയിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യക്കു ആവശ്യമുള്ളപ്പോഴെല്ലാം ധോണി റണ്‍സെടുത്തിട്ടുണ്ട്. കോപ്പി ബുക്ക് ടെക്‌നിക്ക് ഇല്ലാതിരുന്നിട്ടു കൂടി വിക്കറ്റ് കീപ്പിങില്‍ അവിസ്മരണീയ പ്രകടനമാണ് ധോണി നടത്തിയതെന്നും ഖന്ന വിലയിരുത്തി. യുവ വിക്കറ്റ് കീപ്പര്‍മാര്‍ ഒരിക്കലും ധോണിയെ കോപ്പിയടിക്കാന്‍ ശ്രമിക്ക്രുതെന്നും അദ്ദേഹം ഉപദേശിച്ചു.

ഗില്ലിയും ബൗച്ചറും മാത്രം
ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 800 പേരെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി. ബാറ്റിങിലും അസാധാരണ പ്രകടനാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്.
ഏകദിനത്തില്‍ 10,000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ് ധോണി. ടെസ്റ്റില്‍ 5000ത്തിന് അടുത്ത് റണ്‍സെടുത്ത അദ്ദേഹം ടി20യില്‍ 1600ന് മുകളില്‍ റണ്‍സുമെടുത്തിട്ടുണ്ട്.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരിക്കും ധോണിയെ ഇനി കളിക്കളത്തില്‍ കാണാനാവുക. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം മല്‍സരരംഗത്തു നിന്നു പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications