For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് തിരിച്ചുവരും, തന്റെ വിജയരഹസ്യം പന്തിനെ ഉപദേശിച്ച് മോംഗിയ... അത് ഗൗരവമായി എടുക്കൂ

മോശം പ്രകടനങ്ങളെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിടുകയാണ് പന്ത്

മുംബൈ: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം മോശം പ്രകടനം തുടരുന്ന പന്ത് കടുത്ത വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ബംഗ്ലാദേശിനെതിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും താരം ഫ്‌ളോപ്പായിരുന്നു. ഇതാടെ പന്തിനെ ടീമില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയും കടുത്ത ആക്രമണമാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇതിനിടെ പന്തിനെ പിന്തുണച്ചു സംസാരിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ. പന്തിന് തന്റെ ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നും ഇതിനായി നടത്തേണ്ട തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവിടൂ

നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവിടൂ

നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവിടാന്‍ പന്ത് ശ്രമിക്കണമെന്നാണ് മോംഗിയയുടെ ഉപദേശം. നെറ്റ്‌സില്‍ കൂടുതല്‍ സമയവും വിക്കറ്റ് കീപ്പിങില്‍ പന്ത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ മോശം ഫോമിലൂടെ കടന്നുപോവുമ്പോള്‍ എന്തായിരിക്കും ഒരു താരത്തിന്റെ മനസ്സിലെന്നു 10 വര്‍ഷത്തിലേറെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന മോംഗിയക്കു നന്നായറിയാം. നെറ്റ് സെഷന്‍ കൂടുതല്‍ ഗൗരവമായി എടുത്തെങ്കില്‍ മാത്രമേ പന്തിന് ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കൂവെന്നും മോംഗിയ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ അവസരം കുറവ്

ഇപ്പോള്‍ അവസരം കുറവ്

ഇക്കാലത്ത് വിക്കറ്റ് കീപ്പര്‍ക്കു നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ അവസരം കുറവാണെന്നു മോംഗിയ ചൂണ്ടിക്കാട്ടി. അഞ്ചോ, ആറോ ബാറ്റ്‌സ്മാന്‍മാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുണ്ടാവും. ഇവര്‍ പരിശീലനം നടത്തുമ്പോള്‍ പിറകില്‍ ഒരു യഥാര്‍ഥ മല്‍സരത്തിലേതു പോലെ വിക്കറ്റ് കീപ്പ് ചെയ്യുകയാണ് പന്ത് ചെയ്യേണ്ടതെന്ന് മോംഗിയ ഉപദേശിച്ചു.
നെറ്റ് സെഷന്റെ രീതി തന്നെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. മുന്‍കാലത്തു
ബാറ്റ്‌സ്മാന്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ വിക്കറ്റ് കീപ്പറും തൊട്ടു പിറകില്‍ നില്‍ക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസമുയര്‍ത്തും

ആത്മവിശ്വാസമുയര്‍ത്തും

നെറ്റ്‌സില്‍ പരിശീലനത്തിനു കുറച്ചു സമയമാണ് ലഭിക്കുന്നതെങ്കിലുംഅത് നന്നായി വിനിയോഗിക്കുകയാണ് പന്ത് ചെയ്യേണ്ടത്. തന്റെ വിക്കറ്റ് കീപ്പിങ് കഴിവ് ഒന്നുകൂടി മിനുക്കിയെടുക്കാന്‍ താരം ശ്രമിക്കണം. നെറ്റ് സെഷനില്‍ മികച്ചൊരു ക്യാച്ചോ, സ്റ്റംപിങോ നടത്തുകയാണെങ്കില്‍ അതു അത് നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും. നെറ്റ്‌സില്‍ തനിക്കു പിഴവ് പറ്റുന്നില്ലെന്ന് പന്ത് ഉറപ്പ് വരുത്തുകയും വേണമെന്നും മോംഗിയ പറഞ്ഞു.

താന്‍ ഏറെ പരിശീലനം നടത്തിയിരുന്നു

താന്‍ ഏറെ പരിശീലനം നടത്തിയിരുന്നു

താന്‍ കളിച്ചിരുന്ന കാലത്ത് നെറ്റ്‌സില്‍ ഏറെ സമയം വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തിയിരുന്നതായി മോംഗിയ വ്യക്തമാക്കി. ഒരു മല്‍സരത്തില്‍ കളിക്കുന്നതു പോലെയാണ് താന്‍ നെറ്റ്‌സില്‍ വിക്കറ്റ് കീപ്പിങ് നടത്തിയിരുന്നത്. നൂറിലേറെ ക്യാച്ചുകള്‍ നെറ്റ്‌സില്‍ എടുക്കാറുണ്ടായിരുന്നു. അഞ്ചോ, ആറ് ബാറ്റ്‌സ്മാന്‍മാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നപ്പോള്‍ ഇവരുടെയെല്ലാം പിറകില്‍ താന്‍ വിക്കറ്റ് കാത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്റ്‌സ്മാനെപ്പോലെ

ബാറ്റ്‌സ്മാനെപ്പോലെ

ഒരു വിക്കറ്റ് കീപ്പറേക്കാളുപരി മികച്ച ബാറ്റ്‌സ്മാനായാണ് പന്തിനെ താന്‍ കാണുന്നതെന്നു മോംഗിയ പറഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പിങിലും താരം കൂടുതല്‍ ശ്രദ്ധിക്കണം. വിക്കറ്റ് നന്നായി കീപ്പ് ചെയ്യാനായാല്‍ അത് ബാറ്റിങിലും പന്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നന്നായി ബാറ്റ് ചെയ്യുന്നതോടെ സ്വാഭാവികമായും അത് താരത്തിന്റെ വിക്കറ്റ് കീപ്പിങും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മോംഗിയ വിശദമാക്കി.

Story first published: Thursday, November 14, 2019, 10:57 [IST]
Other articles published on Nov 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+