Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രമേഷ് പവാറിനും ഫാന്‍സ്! ട്രോളല്ല, തന്റെ ഹീറോ അദ്ദേഹമെന്നു ബംഗ്ലാദേശ് താരം

ധാക്ക: ഇന്ത്യക്കു വേണ്ടി കളിച്ച താരങ്ങളില്‍ ഒരുപക്ഷെ ഏറ്റവുമധികം കളിയാക്കപ്പെട്ടിട്ടുള്ള താരം ആരെന്നു ചോദിച്ചാല്‍ ആദ്യം ഓര്‍മയിലേക്കു തെളിഞ്ഞുവരുന്ന മുഖം മുന്‍ സ്പിന്നര്‍ രമേഷ് പവാറിന്റേതായിരിക്കും. മികച്ച ഫിറ്റ്‌നസ് വേണ്ട ക്രിക്കറ്റില്‍ ഒരു കായിക താരത്തിന് ഒട്ടും യോജിക്കാത്ത തടിച്ച ശരീരമുള്ള പവാര്‍ എങ്ങനെ ദേശീയ ടീമിലെത്തിയെന്നായിരുന്നു അന്നു ക്രിക്കറ്റ് പ്രേമികളുടെ സംശയം. എന്തായാലും പവാറിനെ അധികാലം ക്രിക്കറ്റില്‍ കാണേണ്ടി വന്നിട്ടില്ല.

ഇപ്പോഴിതാ പവാറിന്റെ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ ബൗളിങാണ് മാതൃകയാക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ യുവ സ്പിന്നര്‍ മെഹ്ദി ഹസന്‍. ഇതു ട്രോളാണോയെന്നു സംശയിക്കാന്‍ വരട്ടെ. ഹസന്‍ കാര്യമായിട്ടു തന്നെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അതിന്റെ കാരണവും 22കാരനായ താരം വിശദീകരിക്കുന്നു.

powar

രമേഷ് പവാറിനെയാണ് ബൗളിങില്‍ മാതൃകയാക്കുന്നത്. ചെറിയ പ്രായത്തില്‍ ബൗളിങില്‍ പരിശീലനം നടത്തിയിരുന്നപ്പോള്‍ വ്യത്യസ്തമയ ബൗളിങ് ആക്ഷനുകള്‍ താന്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ പന്തെറിയാന്‍ താന്‍ ബുദ്ധിമുട്ടിയെന്നതാണ് സത്യം. മാത്രമല്ല ഇങ്ങനെ ബൗള്‍ ചെയ്യാന്‍ യോജിച്ച പിച്ചും തനിക്കു ലഭില്ലില്ല. ഈ സമയത്താണ് പവാര്‍ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്. അന്നു അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. പവാറിന്റെ പന്തിന് നന്നായി ടേണ്‍ ലഭിച്ചിരുന്നു, മികച്ച ബൗളിങ് ആക്ഷനുമായിരുന്നു അദ്ദേഹത്തിന്റേത്. അത്രയും തടിയുണ്ടായിട്ടും ഇത്രയും ടേണ്‍ പവാറിന് എങ്ങനനെ ലഭിക്കുന്നുവെന്നായിരുന്നു തന്റെ ചിന്ത. തുടര്‍ന്നാണ് ഒരു നാള്‍ പവാറിനെപ്പോലെ കളിക്കളത്തില്‍ ബൗള്‍ ചെയ്യാന്‍ താനും ശ്രമിക്കുമെന്ന് തീരുമാനമെടുത്തതെന്ന് ഹസന്‍ വിശദമാക്കി.

mehidy

ഇതാദ്യമായല്ല പവാറിനെയാണ് ബൗളിങില്‍ താന്‍ മാതൃകയാക്കുന്നതെന്നു ഹസന്‍ വെളിപ്പെടുത്തുന്നത്. അരങ്ങേറ്റ മല്‍സരം കളിച്ചതിനു പിന്നാലെ പവാറാണ് തന്റെ ഹീറോയെന്ന ഹസന്റെ തുറന്നു പറച്ചില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഒരിക്കലും അദ്ദേഹത്തെ നേരിട്ടു കാണാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. രമേഷ് പവാറാണ് തന്റെ ഹീറോ. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷനില്‍ ആസ്വദിക്കാറുണ്ടായിരുന്നെന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരുന്നതായും 2016ല്‍ ഹസന്‍ വ്യക്തമാക്കിയിരുന്നു. പവാറിനെപ്പോലെ തന്നെ വളരെ സങ്കീര്‍ണമായ ബൗളിങ് ആക്ഷനായിരുന്നു പവാറിന്റേത്.

2004 മുതല്‍ 07 വരെ ഇന്ത്യക്കു വേണ്ടി രണ്ടു ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും പവാര്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം പരിശീലസന രംഗത്തേക്കു മാറുകയായിരുന്നു. 2018ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വനിതാ ടീമിനെ പരിശീലിപ്പിച്ചത് പവാറായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇന്ത്യന്‍ എ ടീമിന്റെ ബൗളിങ് കോച്ചായിരുന്നു ചുമതലയേറ്റിരുന്നു.

Story first published: Monday, June 1, 2020, 14:52 [IST]
Other articles published on Jun 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+