For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ഭജന് ലോക റെക്കോര്‍ഡോ? അതും ബാറ്റിങില്‍! സംഭവം സത്യമാണ്- ഏതെന്നറിയാം

അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ സ്ഥാനം. അനില്‍ കുംബ്ലെയ്ക്കു ശേഷം രാജ്യം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. നാട്ടിലുംവിദേശത്തും ഒരുപിടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ഭാജിക്കായിട്ടുണ്ട്.

1

തന്റെ സമകാലികരായ താരങ്ങളെല്ലാം തന്നെ നേരത്തേ കളി നിര്‍ത്തിയെങ്കിലും ഹര്‍ഭജന്‍ മല്‍സരംരംഗത്തു തന്നെ തുടരുകയായിരുന്നു. ഈ വര്‍ഷമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ബൗളിങില്‍ പല റെക്കോര്‍ഡുകളും ഭാജിയുടെ പേരിലുണ്ടെങ്കിലും ബാറ്റിങിലും ഒരു ലോക റെക്കോര്‍ഡിന് അദ്ദേഹം അവകാശിയാണെന്നു പലര്‍ക്കും അറിവുണ്ടാവില്ല. ഇതേക്കുറിച്ചാണ് ഇവിടെ പറയുന്നത്.

2

ടെസ്റ്റ് ക്രിക്കറ്റിലാണ് ഹര്‍ഭജന്‍ സിങ് വലിയൊരു ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുന്നത്. ഇതുവരെ തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന ഈ റെക്കോര്‍ഡിനൊപ്പം ഇനിയാരെങ്കിലും എത്തുമോയെന്ന കാര്യം പോലും സംശമാണ്.
ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത ശേഷം തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ സെഞ്ച്വറികളടിച്ച താരെന്ന റെക്കോര്‍ഡാണ് ഹര്‍ഭജന്റെ പേരിലുള്ളത്. ഈയൊരു പൊസിഷനില്‍ ഇതിനു മുമ്പോ, ശേഷമോ മറ്റൊരു താരവും തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടില്ല.

3

2010 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ ഹര്‍ഭജന്‍ സിങ് തുടരെ സെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ശക്തമായ ബൗളിങ് നിരയുള്ള കിവികള്‍ക്കെതിരേയായിരുന്നു ബാറ്റിങിലെ ഭാജി മാജിക്ക് എന്നത് എടുത്തു പറയേണ്ടതാണ്.
അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു അദ്ദേഹം സെഞ്ച്വറി വേട്ട തുടങ്ങിയത്. മല്‍സരത്തില്‍ ഇന്ത്യ പതറവെയായിരുന്നു ടീമിനെ രക്ഷിച്ച ഭാജിയുടെ സെഞ്ച്വറി. 115 റണ്‍സാണ് അന്നു അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി ഇന്ത്യ ആറു വിക്കറ്റിനു 65 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.

4

എന്നാല്‍ ഹര്‍ഭജന്റെ അവിശ്വസനീയ പ്രകടനം ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചു. 193 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഭാജി 115 റണ്‍സെടുത്തത്. ഇന്ത്യയുടെ ഇന്നിങ്‌സ് 266 റണ്‍സിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിവിഎസ് ലക്ഷ്മണും (91) അന്നു നിര്‍ണായക സംഭവാന നല്‍കിയിരുന്നു. ഈ മല്‍സരം സമനിലയില്‍ പിരിയുകയും ചെയ്തു.

5

ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഹര്‍ഭജന്‍ സിങ് ബാറ്ററുടെ റോള്‍ ഏറ്റെടുത്തു. ഇത്തവണ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലാണ് അദ്ദേഹം പുറത്താവാതെ 111 റണ്‍സെടുത്തത്. 116 ബോളുകളില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറും ഭാജിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലും കവച്ചുവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സെവാഗ് 96 റണ്‍സാണ് നേടിയത്. 120 ബോളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വിവിഎസ് ലക്ഷ്മണ്‍ 74 റണ്‍സും ഗൗതം ഗംഭീര്‍ 54 റണ്‍സും നേടി. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 350 റണ്‍സിനു മറുപടിയില്‍ 472 റണ്‍സ് ഇതോടെ ഇന്ത്യ നേടുകയും ചെയ്തു.

6

ബാറ്റിങില്‍ കസറുന്നതിനൊപ്പം രണ്ടിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകളും അന്നു ഹര്‍ഭജനു ലഭിച്ചു. ഈ ടെസ്റ്റും സമനിലയില്‍ തന്നെ കലാശിക്കുകയായിരുന്നു.
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ ഇന്നിങ്‌സിനും 198 റണ്‍സിനും തകര്‍ത്തുവിട്ട ഇന്ത്യ പരമ്പരയും 1-0നു സ്വന്തമാക്കിയിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് ഹര്‍ഭജനായിരുന്നു.

ഹര്‍ഭജന്‍ സിങിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 103 മല്‍സരങ്ങളില്‍ നിന്നും 2225 റണ്‍സാണ് സമ്പാദ്യം. ന്യൂസിലാന്‍ഡിനെതിരേ നേടിയ രണ്ടു സെഞ്ച്വറികള്‍ കൂടാതെ ഒമ്പതു ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 277 ബൗണ്ടറികളും 42 സിക്‌സറുകളും ഭാജി ടെസ്റ്റ് കരിയറില്‍ പായിക്കുകയും ചെയ്തു.

Story first published: Thursday, March 3, 2022, 20:09 [IST]
Other articles published on Mar 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+