Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ എങ്ങനെ കണ്ടെത്തി? ആ രഹസ്യം ആദ്യമായി പുറത്ത്, വെളിപ്പെടുത്തി കിര്‍മാനി

kirmani

മുംബൈ: മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിറവിക്കു ഇന്ത്യ മാത്രമല്ല ക്രിക്കറ്റ് ലോകമാകെ കടപ്പട്ടിരിക്കുന്നത് മറ്റൊരു വിക്കറ്റ് കീപ്പറോടാണ്. 1983ലെ ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്ത സയ്ദ് കിര്‍മാനിയാണിത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെ മാത്രമല്ല ക്യാപ്റ്റനെക്കൂടിയാണ് താന്‍ അന്നു തിരഞ്ഞെടുത്തതെന്ന് കിര്‍മാനി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെയാണ് ധോണിയെ അദ്ദേഹം ആദ്യമായി തിരിച്ചറിയുന്നത്. ധോണിയെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജീവിതത്തില്‍ തന്നെ ആദ്യമായി തുന്നു പറഞ്ഞിരിക്കുകയാണ് കിര്‍മാനി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ്സ് തുറന്നത്.

ദിയോധര്‍ ട്രോഫി

2004ലെ ദിയോധര്‍ ട്രോഫിയിലെ മിന്നുന്ന പ്രകടനമായിരുന്നു ധോണിക്കു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. അന്നു ഈസ്റ്റ് സോണിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചത്. മല്‍സരം കാണാനും താരങ്ങളെ കണ്ടെത്താനും സെലക്ടര്‍മാരും വേദിയിലെത്തിയിരുന്നു. തങ്ങളുടെ ദിശയിലേക്കു വമ്പന്‍ സിക്‌സറുകള്‍ പറത്തിയ ധോണിയെ അവര്‍ അന്നു തന്നെ നോട്ടമിടുകയായിരുന്നു.
ഈ മല്‍സരത്തിലെ പ്രകടനത്തിനു പിന്നാലെ അദ്ദേഹത്തിന് ദേശീയ ടീമില്‍ നിന്നും വിളി വരികയുമായിരുന്നു.
ഈസ്റ്റ് സോണ്‍ ടീമിനായി കളിച്ചതു കൊണ്ട് മാത്രമാണ് ധോണിയെ സെലക്ടര്‍മാര്‍ ശ്രദ്ധിച്ചത്. എന്നാല്‍ ഈസ്റ്റ് സോണ്‍ ടീമിലേക്കു ധോണിയെ ഉള്‍പ്പെടുത്തിയത് കിര്‍മാനിയായിരുന്നുവെന്നതാണ് പലര്‍ക്കുമറിയാത്ത രഹസ്യം.

രഞ്ജി ട്രോഫി മല്‍സരം

ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത സംഭവമെന്ന ആമുഖത്തോടെയാണ് കിര്‍മാനി ധോണിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് വിവരിക്കുന്നത്. ഈസ്റ്റ് സോണില്‍ നിന്നുള്ള തന്റെ സഹ സെലക്ടറായ പ്രണബ് റോയിയും ചേര്‍ന്ന് രഞ്ജി ട്രോഫി മല്‍സരം കാണാന്‍ പോയിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പായതിനാല്‍ മല്‍സരത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ വരുന്നില്ല.
ജാര്‍ഖണ്ഡില്‍ നിന്നും വളരെ പ്രതീക്ഷ നല്‍കുന്ന യുവ വിക്കറ്റ് വിക്കറ്റ് കീപ്പറുണ്ടെന്നും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതായും അന്നു തന്നോടു പറഞ്ഞത് പ്രണബ് റോയിയായിരുന്നുവെന്ന് കിര്‍മാനി വിശദമാക്കി.

വിക്കറ്റ് കീപ്പറല്ല

രഞ്ജിയിലെ ആ കളിയില്‍ നിങ്ങള്‍ പറഞ്ഞ യുവതാരം തന്നെയാണോ വിക്കറ്റ് കാക്കുന്നതെന്നു താന്‍ പ്രണബിനോടു ചോദിച്ചു. അപ്പോള്‍ വിക്കറ്റ് കാക്കുന്നത് മറ്റൊരാളെന്നും ധോണി ഫൈന്‍ ലെഗ്ഗിനാണ് ഫീല്‍ഡ് ചെയ്യുന്നതെന്നും റോയ് വ്യക്തമാക്കി.
അപ്പോഴാണ് തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷത്തെ ധോണിയുടെ പ്രകടനം താന്‍ പരിശോധിച്ചത്. ശരിക്കും അദ്ഭുതം തോന്നിപ്പോയി. ബാറ്റിങില്‍ അസാധാരണമായ സ്ഥിരതയായിരുന്നു താരം പുലര്‍ത്തിയിരുന്നത്. വിക്കറ്റ് കീപ്പറായി ധോണി കളിക്കുന്നത് നേരിട്ടു കാണുക പോലും ചെയ്യാതെയാണ് താരത്തെ ഈസ്റ്റ് സോണ്‍ ടീമില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് താന്‍ നിര്‍ദേശിച്ചത്. പിന്നീട് കണ്ടത് ചരിത്രമാണെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യം ധോണിയെ ക്യാപ്റ്റനാക്കിയത് ആണെന്ന് കിര്‍മാനി അഭിപ്രായപ്പെട്ടു. ഒരു ക്യാപ്റ്റനും ബൗളര്‍ക്കും ഏറ്റവും നല്ല വഴികാട്ടി വിക്കറ്റ് കീപ്പറാണ്. ഫീല്‍ഡ് ക്രമീകരിക്കാന്‍ ഏറ്റവും നല്ല പൊസിഷനിലുള്ളയാളും ബാറ്റ്‌സ്മാന്റെ വീക്ക്‌നെസ് കൂടുതല്‍ നന്നായി മനസ്സിലാക്കുന്നയാളും വിക്കറ്റ് കീപ്പര്‍ തന്നെ.
വിക്കറ്റ് കീപ്പറുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് കാണിച്ചു തന്നത് ധോണിയാണ്. താന്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നപ്പോള്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്വം കൂടി നല്‍കിയാല്‍ അത് ധോണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അവരുടെ ധാരണയെല്ലാം ധോണി തിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് കിര്‍മാനി വ്യക്തമാക്കി.

Story first published: Tuesday, June 9, 2020, 14:26 [IST]
Other articles published on Jun 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+