ഉത്തപ്പയും തിരഞ്ഞെടുത്തു ദശാബ്ദത്തിന്റെ ഏകദിന ടീം... കോലിയുണ്ട്, പക്ഷെ നയിക്കുക ഇതിഹാസം

മുംബൈ: ഒരു ദശാബ്ദത്തിന് തിരശീല വീണതിനു പിന്നാലെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. ഒരു കാലത്തു ഇന്ത്യയുടെ ടി20 ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന ഉത്തപ്പ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച അദ്ദേഹം വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ബാറ്റേന്തുക.
ആഭ്യന്തര ക്രിക്കറ്റിലും ഉത്തപ്പ ഇപ്പോള്‍ കളിക്കുന്നുണ്ട്. നിലവില്‍ കേരളത്തിനു വേണ്ടിയാണ് താരം ജഴ്‌സിയണിയുന്നത്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കേരളത്തെ നയിച്ചതും ഉത്തപ്പയായിരുന്നു. ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ഉത്തപ്പയുടെ പതിറ്റാണ്ടിന്റെ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ധോണി നയിക്കും
തന്റെ ഡ്രീം ഏകദിന ഇലവന്റെ ക്യാപ്റ്റനായി ഉത്തപ്പ തിരഞ്ഞെടുത്തത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയെയാണ്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ ഭാഗമാണെങ്കില്‍ നയിക്കാന്‍ ഏറ്റവും കേമന്‍ ധോണി തന്നെയെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഈ മൂന്നു പേരെക്കൂടാതെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മുന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന്‍ എന്നിവരാണ് ഉത്തപ്പയുടെ ടീമിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

ഗെയ്‌ലും രോഹിത്തും ഓപ്പണര്‍മാര്‍
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും രോഹിത്തുമാണ് ഉത്തപ്പയുടെ ടീമിന്റെ ഓപ്പണര്‍മാര്‍.
മൂന്നാമനായി കോലിയും നാലാംനമ്പറില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും ഇറങ്ങും. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്, യുവരാജ്, ധോണി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. യുവിയെക്കൂടാതെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണ് ടീമിലെ മറ്റു ഓള്‍റൗണ്ടര്‍.

ഉത്തപ്പയുടെ പതിറ്റാണ്ടിന്റെ ടീം
രോഹിത് ശര്‍മ (ഇന്ത്യ), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), വിരാട് കോലി (ഇന്ത്യ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), യുവരാജ് സിങ് (ഇന്ത്യ), എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍- ഇന്ത്യ), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്), സഹീര്‍ ഖാന്‍ (ഇന്ത്യ), ലസിത് മലിങ്ക (ശ്രീലങ്ക).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications