Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനാണ് ഇന്ത്യയുടെ ട്രംപ് കാര്‍ഡ്... കിവീസിനെ എറിഞ്ഞിടും, മുന്‍ ഇന്ത്യന്‍ താരം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യക്ക് സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരെ ആധിപത്യം ഉണ്ടാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഇന്ത്യയുടെ ബൗളിംഗ് നിരയാണ് അതിന് പ്രധാന കാരണം. ജസ്പ്രീത് ബുംറ കിവീസിനെതിരെ ഇന്ത്യയുടെ തുറുപ്പുച്ചീട്ടാവുമെന്നും ശ്രീകാന്ത് പറയുന്നു. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം ഇതായിരിക്കുമെന്നും, ബുംറ സുപ്രധാന താരമായിരിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കുന്നു. ഇത് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.

1

സെമി ഫൈനലില്‍ ഇന്ത്യക്ക് നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കും. പുതിയ പന്ത് കൊണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ നേടാനുള്ള ഒരു താരം ഇന്ത്യന്‍ നിരയിലുള്ളത് ഭാഗ്യമാണ്. ബുംറയ്ക്ക് ആദ്യ സ്‌പെല്ലിലും പിന്നീട് തിരിച്ചുവന്ന് ഒരു കൂട്ടുകെട്ട് പൊളിക്കാനും അവസാന ഓവറുകളില്‍ ഗംഭീരമായി എറിയാനുള്ള കഴിവുമുണ്ട്. ഏത് ടീമിനെയും അവസാന ഓവറുകളില്‍ തളച്ചിടാന്‍ ബുംറയ്ക്ക് സാധിക്കുമെന്നും ശ്രീകാന്ത് പറയുന്നു. അതേസമയം ബുംറയ്ക്ക് വിക്കറ്റെടുക്കാന്‍ മാത്രമല്ല സ്‌കോറിംഗ് നിരക്ക് കുറയ്ക്കാനും അറിയാമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

ഇന്ത്യക്ക് ബൗളിംഗും ഇപ്പോള്‍ ആക്രമണത്തിന്റെ ഭാഗമായിരിക്കുകയാണ്. ബുംറ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയാണ്. അയാള്‍ വിക്കറ്റുകള്‍ എടുക്കുന്നു. ഓരോ തവണ എതിരാളികള്‍ ഇന്ത്യന്‍ ബൗളിംഗ് നിരയെ കടന്നാക്രമിക്കുമ്പോഴും ബുംറ അവര്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരും. ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും നമ്മള്‍ അത് കണ്ടതാണ്. ഏത് ബാറ്റിംഗ് വിക്കറ്റിലും കൃത്യതയോടെ പന്തെറിയാന്‍ ബുംറ മിടുക്കനാണെന്നും ശ്രീകാന്ത് പറയുന്നു.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നതെന്ന് ശ്രീകാന്ത് പറയുന്നു. രോഹിത് ചിന്തിക്കാനാവാത്ത പ്രകടനമാണ് നടത്തുന്നത്. മികച്ച ഫോമിലാണ് രോഹിത്. പത്ത് റണ്‍സില്‍ രോഹിത്തിനെ പുറത്താക്കണമെന്ന് എതിരാളികള്‍ക്ക് അറിയാം. ഇല്ലെങ്കില്‍ അടുത്ത സ്റ്റോപ്പ് 100 റണ്‍സാണെന്നും ശ്രീകാന്ത് പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതയാണ് രോഹിത്തില്‍ കാണുന്നത്. തുടക്കം മെല്ലെയാണെങ്കിലും പിന്നീട് കത്തിക്കയറാന്‍ കരുത്തുള്ള താരമാണ് രോഹിത്. അദ്ദേഹത്തിന്റെ പ്രതിരോധ ശൈലിയും മികച്ചതാണെന്ന് ശ്രീകാന്ത് പറഞ്ഞു.

Story first published: Sunday, July 7, 2019, 20:22 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+