Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയെ രക്ഷിക്കാന്‍ കൈഫിനാവുമോ? മുന്‍ സൂപ്പര്‍ താരം ഐപിഎല്ലിലേക്ക്...

ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരി ദേശീയ മാധ്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമുകളിലൊന്നാണ് ഡല്‍ഹി. ഇതുവരെ ഫൈനലിലേക്കു പോലും യോഗ്യത നേടാന്‍ അവര്‍ക്കായിട്ടില്ല. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് ടീമിന്റെ പരിശീലകന്‍. 2019 സീസണില്‍ പോണ്ടിങിന്റെ പരിശീലകസംഘത്തോടൊപ്പം കൈഫും ചേരുമെന്നാണ് സൂചനകള്‍.

1

ഇതാദ്യമായല്ല കൈഫ് ഐപിഎല്ലില്‍ ഒരു ടീമിന്റെ പരിശീലകസംഘത്തിലെത്തുന്നത്. 2017ല്‍ ബ്രാഡ് ഹോഗ് പരിശീപ്പിച്ച ഗുജറാത്ത് ലയണ്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൈഫായിരുന്നു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനൊപ്പം 2000ല്‍ ഇന്ത്യന്‍ ടീമിലെത്തിയ കൈഫിന് പക്ഷെ ദീര്‍ഘകാലം രാജ്യത്തിനായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇന്ത്യക്കായി 125 ഏകദിനങ്ങളിലും 13 ടെസ്റ്റുകളിലും കളിച്ചിട്ടുള്ള അദ്ദേഹം 2006ലാണ് അവസാനമായി ഇന്ത്യന്‍# ജഴ്‌സിയണിഞ്ഞത്.

2002ല്‍ ലോര്‍ഡ്‌സില്‍ നടന്ന നാറ്റ്‌വെസ്റ്റ് സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ നടത്തിയ അവിസ്മരണീയ ബാറ്റിങാണ് കൈഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. അന്ന് തന്റെ അടുത്ത കൂട്ടുകാരന്‍ കൂടിയായ യുവിയെ കൂട്ടുപിടിച്ച് പുറത്താവാതെ 87 റണ്‍സെടുത്ത കൈഫ് ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ ചുക്കാന്‍ പിടിച്ചിരുന്നു. 326 റണ്‍സാണ് അന്നു ഇന്ത്യ ചേസ് ചെയ്തു വിജയിച്ചത്. മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായിരുന്നു കൈഫ്.

Story first published: Thursday, October 18, 2018, 16:39 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+