Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി- വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടു ലോകകപ്പുകള്‍ ഇന്ത്യക്കു സമ്മാനിച്ച ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനും ധോണി തന്നെ.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളൊന്നും ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും നായകനെന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞ താരമാണ്. ധോണിയുടെയും കോലിയുടയെും ക്യാപ്റ്റന്‍സിയുടെ ശൈലികള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ എല്‍ ശിവരാമകൃഷ്ണന്‍.

കോലി അഗ്രസീവ് ക്യാപ്റ്റന്‍

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും സജീവമായ, വളരെ അഗ്രസീവായ ക്യാപ്റ്റനാണ് കോലിയെന്നു ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒരുപാട് ഊര്‍ജമാണ് അഗ്രസീവായ ശൈലി കൊണ്ടു കോലിക്കു ലഭിക്കുന്നത്. ഇതുകൊണ്ടു തന്നെ അദ്ദേഹം വീണ്ടും വീണ്ടും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കോലിയെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നുവെന്നതാണ്. ബാറ്റിങില്‍ റണ്‍സ് നേടി മാത്രമല്ല അഗ്രസീവായ ശൈലി നല്‍കുന്ന ഊര്‍ജത്തിലൂടെയും അദ്ദേഹം ടീമിനെ പ്രചോചിപ്പിക്കുന്നതായി ശിവരാമകൃഷ്ണന്‍ വിലയിരുത്തി.

ധോണിയെ മനസ്സിലാക്കാന്‍ കഴിയില്ല

തീര്‍ത്തും വ്യത്യസ്തരായ കാപ്റ്റന്‍മാരാണ് കോലിയും ധോണിയും. വളരെ അഗ്രസീവും അതോടൊപ്പം വികാരണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് കോലി. മറുഭാഗത്ത് നേരെ തിരിച്ചാണ് ധോണി. എന്താണ് ധോണിയുടെ മനസ്സിലെന്ന് മുഖമോ, ശരീരഭാഷയോ നോക്കി നമുക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കില്ല.
എന്നാല്‍ ബൗളര്‍മാരുടെ ക്യാപ്റ്റനാണ് ധോണി. ഇതു ഏതൊരു ബൗളറെ സംബന്ധിച്ചും മുതല്‍ക്കൂട്ടാണെന്നു ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കോലിയാവട്ടെ തന്റെ ഊര്‍ജം കൊണ്ട് എല്ലായ്‌പ്പോഴും ടീമിനെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. സമീപനം തീര്‍ച്ചയായും പ്രധാനമാണ്, എന്നാല്‍ മല്‍സ രഫലമാണ് ഇതിനേക്കാള്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെ

1990കളിലെയും 2000ത്തിന്റെ തുടക്കത്തിലെയും ഓസ്‌ട്രേലിയന്‍ ടീമുമായാണ് കോലിയെ ശിവരാമകൃഷ്ണന്‍ താരതമ്യം ചെയ്തത്. മല്‍സരത്തില്‍ തോല്‍ക്കുന്നത് കോലി കാര്യമാക്കാറില്ല, കാരണം എല്ലായ്‌പ്പോഴും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. 90, 2000ത്തിന്റെ തുടക്കത്തിലെ ഓസീസ് ടീമും ഇതുപോലെയായിരുന്നു. ആ സമയത്ത് ഓസീസ് ടീം അത്രയും വലിയ നേട്ടങ്ങള്‍ കൈകവരിക്കാനുള്ള കാരണവും ഇതായിരുന്നു. എല്ലാ മല്‍സരത്തിലും ജയത്തിനു വേണ്ടി തന്നെ ശ്രമിക്കണം, ചിലപ്പോള്‍ തോല്‍വിയും നേരിടേക്കാം. എന്നാല്‍ ഇതു കളിയുടെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ശിവരാമകൃഷ്ണന്‍ വിശദമാക്കി.

Story first published: Wednesday, June 17, 2020, 13:27 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+