പന്തിന്റെ മോശം ഫോമിന് കാരണം അതുതന്നെ? മാറ്റിയേ തീരൂ... നിര്‍ദേശവുമായി ആകാശ് ചോപ്ര

മൊഹാലി: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോമിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തിലും താരം ഫ്‌ളോപ്പായിരുന്നു. നാലു റണ്‍സ് മാത്രമെടുത്ത പന്ത് അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ് ഈ കളിയിലും വിക്കറ്റ് വലിച്ചെറിഞ്ഞത്. തൊട്ടുമുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും താരം നിറംമങ്ങിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാലാമനായാണ് പന്ത് ബാറ്റിങിന് ഇറങ്ങിയത്. ഈ സ്ഥാനം മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.

നാലാമനാക്കരുത്
നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ പന്തിനെ ഇനിയും പരീക്ഷിക്കരുതെന്നാണ് ചോപ്ര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പന്തിനു പകരം ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ ഇറക്കണം. ശ്രേയസിന്റെ ബാറ്റിങ് ശൈലിക്കാണ് നാലാം നമ്പര്‍ സ്ഥാനം കൂടുതല്‍ യോജിക്കുന്നത്. പന്തിനെ അഞ്ചാമനായി ഇറക്കിയാല്‍ അതു ടീമിന് മുതല്‍ക്കൂട്ടായി മാറിയേക്കാന്‍സാധ്യതയുണ്ടെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

പന്തിന് വിമര്‍ശനം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയില്‍ ഫ്‌ളോപ്പായതോടെ പന്തിനു നേരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. പന്തിന് വേണ്ടത്ര അവസരങ്ങള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞെന്നും ഇനി സഞ്ജു സാംസണിനെപ്പോലുള്ളവരെ പകരം കൊണ്ടു വരണമെന്നുമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും അടുത്തിടെ പന്തിന്റെ അശ്രദ്ധമായ ബാറ്റിങ് ശൈലിയെ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം കഴിവ് പുറത്തെടുക്കാന്‍ പന്ത് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയെ ബാധിച്ചില്ല
പന്തിന്റെ ദയനീയ പ്രകടനം രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിച്ചില്ല. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച വിരാട് കോലിയുടെ (72*) ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 52 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ശിഖര്‍ ധവാനാണ് (40) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications