Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൂര്‍ണമെന്റ് നടന്നാല്‍ കപ്പ് മുംബൈ തന്നെ നേടും! പ്ലേഓഫില്‍ ആരൊക്കെ? പ്രവചിച്ച് ശ്രീശാന്ത്

കൊച്ചി: ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണെങ്കിലും ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ ആരു കിരീടം നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. ഹെലോ ആപ്പിലൂടെ ലൈവില്‍ വന്നപ്പോഴാണ് ആരായിരിക്കും ഐപിഎല്‍ ചാംപ്യന്മാരെന്നും പ്ലേഓഫിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണും ടൂര്‍ണമെന്റിനെ താറുമാറാക്കുകയായിരുന്നു. ഏപ്രില്‍ 15ലേക്ക്ക് ആദ്യം ഐപിഎല്‍ മാറ്റിയിരുന്നെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ ബിസിസിഐ ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് നേടും

നിലവിലെ ചാംപ്യന്മാരായ, രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് തന്നെ പുതിയ സീസണിലെ ഐപിഎല്ലിലും കിരീടം സ്വന്തമാക്കുമെന്നാണ് ശ്രീശാന്തിന്റെ പ്രവചനം. കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആവേശകരമായ കലാശപ്പോരില്‍ വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ നാലാം കിരീടം കൈക്കലാക്കിയത്.
ഇതോടെ ഏറ്റവുമധികം തവണ ഐപിഎല്‍ ചാംപ്യന്മാരായ ടീമെന്ന റെക്കോര്‍ഡിനും മുംബൈ അര്‍ഹരായിരുന്നു. 2013, 15, 17 വര്‍ശഷങ്ങളിലായിരുന്നു അതിനു മുമ്പ് മുംബൈയെ തേടി കിരീടമെത്തിയത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നേട്ടം പങ്കിടുകയായിരുന്നു അവര്‍.

പ്ലേഓഫില്‍ ആരൊക്കെ?

മുംബൈയെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരായിരിക്കും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടുകയെന്നും ശ്രീശാന്ത് പ്രവചിച്ചു.
സിഎസ്‌കെ തീര്‍ച്ചയായും പ്ലേഓഫിലെത്തുമെന്ന് ശ്രീ ഉറപ്പിച്ച് പറയുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമാണ് സിഎസ്‌കെ. ഇതുവരെ കൡച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമും അവര്‍ തന്നെയാണ്. മാത്രമല്ല തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്‍മാരായ (2010,11) ടീമെന്ന റെക്കോര്‍ഡും സിഎസ്‌കെയുടെ പേരിലാണ്.

ഹൈദരാബാദ്, ആര്‍സിബി

ഒരു തവണ ഐപിഎല്ലില്‍ ജേതാക്കളായിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരിക്കും പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുന്ന മൂന്നാമത്തെ ടീമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സിഎസ്‌കെയെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ടീമാണ് അവരെങ്കിലും ഒരു തവണ മാത്രമേ ചാംപ്യന്‍മാരായിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ കെയ്ന്‍ വില്ല്യംസണായിരുന്നു ഹൈദരാബാദിനെ നയിച്ചത്. എന്നാല്‍ ഇത്തവണ അവര്‍ വാര്‍ണറെ ദൗത്യമേല്‍പ്പിക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഏക കിരീട വിജയം നേരത്തേ വാര്‍ണര്‍ക്കു കീഴിലായിരുന്നു.
ആര്‍സിബിയാണ് ശ്രീശാന്തിന്റെ ലിസ്റ്റില്‍ പ്ലേഓഫിലെത്തിയ നാലാമത്തെ ടീം. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയില്ലാത്ത ടീമുകളിലൊന്നോണ് അവര്‍. മൂന്നു തവണ ആര്‍സിബി ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ സീസണിലും 2017ലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്.

Story first published: Saturday, May 30, 2020, 9:25 [IST]
Other articles published on May 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+