Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കളിക്കണം, ഇന്ത്യന്‍ ടീമിലുമെത്തണം- ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞ് ശ്രീശാന്ത്

കൊച്ചി: നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്തിന് ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് വീണ്ടും പന്തെറിയുന്നത്. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് താരം ഒത്തുകളി സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് വിലക്ക് നേരിടുകയും ചെയ്തത്. ആജീവനാന്ത കാലത്തേക്കു തന്നെ വിലക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ ഏഴു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടമാണ് ശ്രീ നടത്തിയത്. ഒടുവില്‍ അന്തിമ വിജയം അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും ചെയ്തു.

പുതിയ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചുകൊണ്ടിയിരിക്കും ശ്രീശാന്തിന്റെ തിരിച്ചുവരവ്. വിലക്കിന്റെ കാലാവധി കഴിഞ്ഞാല്‍ സപ്തംബറില്‍ താരത്തെ കേരള ടീമിലുള്‍പ്പെടുത്തുമെന്നേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഐപിഎല്‍ ലേലത്തില്‍ വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുമെന്നും ഐപിഎല്ലില്‍ കളിച്ച് അതു വഴി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് സ്വപ്‌നമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

ഉറപ്പായിട്ടും അടുത്ത ഐപിഎല്ലിനു ശ്രമിക്കും

2021ലെ ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. അടുത്ത ഐപിഎല്ലില്‍ ഉറപ്പായിട്ടും പേര് രജിസ്റ്റര്‍ ചെയ്യും. അവസരം ലഭിച്ചാല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തനിക്കാവുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പയുന്നു.
തന്നില്‍ താല്‍പ്പര്യമുള്ള ടീമുകള്‍ ഐപിഎല്ലിലുണ്ടാവും. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ കഴിയുമെന്ന് സ്വയം പറഞ്ഞു കൊണ്ടിരിക്കാറുണ്ട്. ഐപിഎല്ലില്‍ വച്ചാണ് താന്‍ പുറത്തേക്ക് എറിയപ്പെട്ടത്. അവിടേക്കു തന്നെ തിരിച്ചെത്തി മല്‍സരങ്ങള്‍ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും 37 കാരന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചു

ഐപിഎല്‍ കരിയറില്‍ മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ശ്രീശാന്ത് കളിച്ചിട്ടുണ്ട്. അവസാനമായി രാജസ്ഥാന്റെ നീല ജഴ്‌സിയിലാണ് പേസറെ കണ്ടത്. ഇതിനു മുമ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബ്, നേരത്തേ ഐപിഎല്ലില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കൊച്ചി ടസ്‌കേഴ്‌സ് കേരള തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും ശ്രീശാന്ത് കളിച്ചു.
2008 മുതല്‍ 13 വരെ ഐപിഎല്ലില്‍ 44 മല്‍സരങ്ങളില്‍ മലയാളി പേസര്‍ പന്തെറിഞ്ഞിട്ടുണ്ട്. 40 വിക്കറ്റുകളും അദ്ദേഹം നേടി.

മറുപടി നല്‍കണം

തന്നെ കുറ്റപ്പെടുത്തിയവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടി നല്‍കാനുള്ള ഏറ്റവും മികച്ച വേദി കൂടിയാണ് ഐപിഎല്ലെന്നു ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഇനിയും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാലും ഐപിഎല്ലാണ് എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാനുള്ള വേദി. ഭയത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് ജീവിക്കാനുള്ള ഏക വഴിയെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വലിയ ഭയം അടുത്ത ക്രിക്കറ്റ് മല്‍സരം താന്‍ കളിക്കുമ്പോള്‍ ആളുകള്‍ എന്തു പറയുമെന്നതാണ്. എത്ര വിഷമകരമായ അവസ്ഥയിലൂടെയാണ് ഇത്രയും കാലം കടന്നുപോയതെന്നും ആരായിരുന്നു ഇതിനു പിന്നിലുമെന്നും ആളുകള്‍ തിരിച്ചറിയുമെന്ന് തനിക്കുറപ്പുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. എല്ലാ കാര്യങ്ങളും ഉടനെയോ അധികം വൈകാതെയോ പുറത്തുവരും. ഐപിഎല്ലിലെത്താന്‍ സഹായിക്കുന്ന അത്രയും നല്ല പെര്‍ഫോമന്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി കളിക്കണം

അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി വീണ്ടും കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. ആരുമായു മല്‍സരിക്കാനില്ല. ഞാന്‍ ഇവിടെയുള്ളത് മറ്റുള്ളവരെ സഹായിക്കുകയും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യാനാണ്.
സെലക്ടര്‍മാര്‍ അവസരം നല്‍കുകയാണെങ്കില്‍ അത് ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യും. 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ ടീമിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് പറയുന്നു.

Story first published: Monday, June 22, 2020, 9:42 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+