Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍പി സിങ് കളി മതിയാക്കി... വിട വാങ്ങിയത് പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോ

ദില്ലി: ഇന്ത്യയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ആര്‍പി സിങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്റര്‍ പേജിലൂടെയാണ് 32കാരന്‍ കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു സപ്തംബര്‍ നാലിനാണ് ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. കരിയറിലെയും ജീവിതത്തിലെയും ഏറ്റവും മനോഹരമായ നിമിഷം ഇതു തന്നെയാണെന്നും ആര്‍പി ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനുള്ള സമയം ആയിരിക്കുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതുവരെയുള്ള യാത്രയില്‍ തനിക്കു താങ്ങും തണലുമായി നിന്നിട്ടുള്ള എല്ലാവരോടും നന്ദി പറയുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

1

ആറു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 82 മല്‍സരങ്ങളില്‍ ആര്‍പി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 100ലേറെ വിക്കറ്റുകളും പേസര്‍ നേടി. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് ആര്‍പിയുടെ കരിയറിലെ ഏറ്റവും മികച്ചത്. എംഎസ് ധോണി നയിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ ആര്‍പി ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പിന്നീട് മൂന്നു ഫോര്‍മാറ്റിലും സ്ഥിരസാന്നിധ്യമായി മാറിയ ആര്‍പി പെട്ടെന്നാണ് ടീമില്‍ നിന്നും അപ്രത്യക്ഷനായത്. പരിക്കുകളും പുതിയ താരങ്ങളുടെ വരവുമെല്ലാം ആര്‍പിയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കുകയായിരുന്നു. 2011ല്‍ ഇംഗ്ലണ്ടിനെതിരേ കാര്‍ഡിഫില്‍ നടന്ന ഏകദിനത്തിനു ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല.

ചെറിയൊരു ഗ്രാമത്തില്‍ ജനിച്ച തനിക്ക് ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ശരിക്കുമൊരു സ്വപ്‌നം പോലെയാണ് കഴിഞ്ഞ കാര്യങ്ങള്‍ തോന്നുന്നത്. ഇതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആരാധകരോട് തന്നെയാണ്. നിങ്ങളുടെ പിന്തുണയും വിമര്‍ശനവുമെല്ലാമാണ് തന്നെ വളര്‍ത്തിയതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും വിരമിക്കല്‍ കുറിപ്പില്‍ ആര്‍പി എഴുതി.

Story first published: Wednesday, September 5, 2018, 10:37 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+