Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ ഓള്‍ ടൈം ഇലവന്‍... നാല് ക്യാപ്റ്റന്‍മാര്‍ ടീമില്‍! മുംബൈ ആധിപത്യം, തിരഞ്ഞെടുത്തത് ആര്‍പി

മുംബൈ: ഐപിഎല്ലില്‍ തന്റെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങ്. ബിസിസിഐ അടുത്തിടെ നിയോഗിച്ച ക്രിക്കറ്റ് ഉപദേശക സമിതിയിലെ (സിഎസി) അംഗം കൂടിയയായിരുന്നു ആര്‍പി. ഇന്ത്യക്കൊപ്പം നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടിയ ടീമില്‍ അംഗവുമായിരുന്നു. ചിരവൈരികളായ പാകിസ്താനെതിരായ ഫൈനലില്‍ ഇന്ത്യ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്തപ്പോള്‍ മൂന്നു വിക്കറ്റുമായി ആര്‍പി ബൗളിങില്‍ തിളങ്ങിയിരുന്നു.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തത്. ചില വമ്പന്‍ താരങ്ങളെ ആര്‍പി ടീമിലുള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം.

രോഹിതും വാര്‍ണറും

രോഹിതും വാര്‍ണറും

മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെയുമാണ് ആര്‍പി തന്റെ ടീമിലെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഐപിഎല്ലില്‍ ഓപ്പണറായി തന്നെയാണ് വാര്‍ണര്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചതെങ്കിലും രോഹിത് ഓപ്പണിങില്‍ മാത്രമല്ല പല പൊസിഷനുകളിലും കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളുമായ ക്രിസ് ഗെയ്‌ലിനെ ആര്‍പി തഴഞ്ഞുവെന്നതാണ് ശ്രദ്ധേയം.

കോലി,എബിഡി, ധോണി

കോലി,എബിഡി, ധോണി

റോയല്‍ ചാലഞ്ചേഴ്‌സ് ടീം നായകന്‍ വിരാട് കോലിയാണ് ആര്‍പിയുടെ ഓള്‍ടൈം ഇലവനിലെ മൂന്നാമന്‍. ആര്‍സിബിയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് നാലാമനായി കളിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ് അഞ്ചാംസ്ഥാനം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍.

ബൗളര്‍മാര്‍

ബൗളര്‍മാര്‍

അശ്വിനെക്കൂടാതെ ഡല്‍ഹിയുടെ തന്നെ മറ്റൊരു സ്പിന്നര്‍ അമിത് മിശ്രയാണ് ഓള്‍ടൈം ഇലവനില്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്ന മറ്റൊരു താരം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍, മുംബൈ ഇന്ത്യന്‍സ് ജോടികളായ ജസ്പ്രീത് ബുംറ, ലങ്കന്‍ ഇതിഹാസം ലസിത് മലിങ്ക എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയാണ് ടീമിലെ 12ാമന്‍.

ആര്‍പിയുടെ ഓള്‍ടൈം ഇലവന്‍

ആര്‍പിയുടെ ഓള്‍ടൈം ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ആര്‍ അശ്വിന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), അമിത് മിശ്ര (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്). 12ാമന്‍- രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്).

Story first published: Tuesday, March 31, 2020, 13:14 [IST]
Other articles published on Mar 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+