Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു മണിക്കൂറിനകം സെഞ്ച്വറി തികയ്ക്കും! സ്വന്തം സ്‌കോര്‍ പ്രവചിച്ചിരുന്ന ടീമംഗത്തെക്കുറിച്ച് ബാലാജി

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാനും നാട്ടുകാരനുമായ എസ് ബദ്രിനാഥിനെ പുകഴ്ത്തിരിക്കുകയാണ് മുന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. ബാറ്റിങിറങ്ങുമ്പോള്‍ സ്വന്തം സ്‌കോര്‍ പോലും പ്രവചിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനായിരുന്നു ബദ്രിനാഥെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിനായി ഏറെ മല്‍സരങ്ങള്‍ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത താരമാണ് ബദ്രി. തമിഴ്‌നാടിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ 54.49 ശരാശരിയില്‍ 10,245 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ബദ്രിനാഥ് മികച്ച പ്രകടനം നടത്തിയിരുന്നു. ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു.

സ്‌കോര്‍ പ്രവചിച്ചു

സ്‌കോര്‍ പ്രവചിച്ചു

ഒരു മല്‍സരത്തില്‍ ബാറ്റിങിന് ഇറങ്ങും മുമ്പ് തന്നെ താന്‍ സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞിരുന്ന താരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നു ബാലാജി ചോദിക്കുന്നു. എന്നാല്‍ താന്‍ കണ്ടിന്നു അദ്ദേഹം പറഞ്ഞു. 2005ലായിരുന്നു ഇത്. തനിക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ മാത്രം കഴിവും ആത്മവിശ്വാസവും ബദ്രിക്കുണ്ടായിരുന്നു. ബൗളര്‍മാരെ അമ്മാനമാടാനുള്ള ശേഷി അവനുണ്ടായിരുന്നുവെന്നും ആര്‍ അശ്വിന്റെ യൂട്യൂബ് ഷോയായ ഫോര്‍മുല ഫോര്‍ സക്‌സസില്‍ ബാലാജി വിശദമാക്കി.

സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞു

സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞു

കളിയുടെ ഒരു ഘട്ടത്തില്‍ മികച്ച സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തിരുന്ന സമയത്ത് ഒരു മണിക്കൂറിനകം താന്‍ സെഞ്ച്വറി തികയ്ക്കുമെന്ന് ബദ്രി തന്നോട് പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സെഷനില്‍ ഒരു പ്രത്യേക ബൗളര്‍ക്കെതിരേ എത്ര റണ്‍സ് താന്‍ അടിച്ചെടുക്കുമെന്നു പോലും ബദ്രി പറയാറുണ്ടായിരുന്നു.
കാലക്രമേണ ആളുകള്‍ എങ്ങനെ മാറുന്നുവെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബദ്രി. വളരെ അഗ്രസീവായി മാറാന്‍ അവനു കഴിഞ്ഞിരുന്നു. ഐപിഎല്ലില്‍ നിങ്ങള്‍ ഇതു കണ്ടിരിക്കാമെന്നും ബാലാജി പറഞ്ഞു.

ബദ്രിയുടെ പോരാട്ടവീര്യം

ബദ്രിയുടെ പോരാട്ടവീര്യം

ഒരിക്കല്‍ നിര്‍ജലീകരണം കാരണം ബദ്രിനാഥ് ആശുപത്രിയില്‍ നിന്നും ഡ്രിപ്പെടുത്ത ശേഷം കളിക്കാന്‍ ഗ്രൗണ്ടിലെത്തിയ കാര്യം ബാലാജി ഓര്‍ത്തെടുക്കുന്നു. അന്നു ബദ്രി ക്രീസ് വിട്ട ശേഷം ടീം തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ഡ്രിപ്പുമായി ആംബുലന്‍സിലെത്തിയ ശേഷം കളിക്കാനിറങ്ങി അവന്‍ സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും ആര്‍ക്കുമറിയില്ല. ബദ്രിക്കു പലതും ചെയ്യാന്‍ സാധിക്കുമായിരുന്നു. വ്യത്യസ്ത തലമുറയിലെ താരങ്ങള്‍ക്കു മികച്ച പ്രചോദനമായിരുന്നു അവന്‍.
വളരെയധികം സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായിരുന്നു ബദ്രി. അവന്‍ ഒരിക്കലും എളുപ്പത്തില്‍ സ്വന്തം വിക്കറ്റ് കൈവിട്ടിരുന്നില്ല. അതോടൊപ്പം വളരെ അഗ്രസീവായ മറ്റൊരു ബദ്രി കൂടിയുണ്ട്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ ഒരു സെഷനില്‍ തന്നെ സെഞ്ച്വറിയടിച്ച് അവന്‍ ഇതു കാണിച്ചുതന്നിട്ടുണ്ടെന്നും ബാലാജി വിശദമാക്കി.

കുറച്ചു മല്‍സരങ്ങള്‍ മാത്രം

കുറച്ചു മല്‍സരങ്ങള്‍ മാത്രം

ഇന്ത്യന്‍ ജഴ്‌സിയില്‍ ബദ്രിനാഥിന് പക്ഷെ പ്രതീയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുള്ളൂ. കൂടാതെ ഏഴ് ഏകദിനങ്ങളിലും താരം കളിച്ചിരുന്നു. കൂടാതെ ഒരു ടി20യിലും ബദ്രി ഇന്ത്യക്കായി ഇറങ്ങി.
എന്നാല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ 30.65 ശരാശരിയില്‍ 1441 റണ്‍സ് ബദ്രി നേടിയിട്ടുണ്ട്. 2018 ആഗസ്റ്റിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

Story first published: Friday, July 31, 2020, 18:24 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+