Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു പേസാക്രമണം... ഇന്ത്യയുടെത് ഏറ്റവും മികച്ചത്, പിന്നില്‍ ഒരാളെന്ന് ബാലാജി

മുംബൈ: ബാറ്റിങായിരുന്നു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെങ്കില്‍ ഇപ്പോള്‍ പേസ് ബൗളിങിലും ശ്രദ്ധേയമായ പ്രകടനമാണ് നാട്ടിലും വിദേശത്തും ടീം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവു മികച്ച പേസ് ബൗളിങ് നിരയിലൊന്നായി ഇപ്പോഴത്തെ ഇന്ത്യന്‍ പേസാക്രമണത്തെ വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായി ജസ്പ്രീത് ബുംറ മാറിയപ്പോള്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നുണ്ട്. ഇന്ത്യന്‍ പേസ് ബൗളിങിനെ വാനോളം പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് മുന്‍ പേസര്‍ എല്‍ ബാലാജി.

ഏറ്റവും മികച്ച പേസ് നിര

ഏറ്റവും മികച്ച പേസ് നിര

ഇന്ത്യക്കു ഇപ്പോഴുള്ള ഏറ്റവും മികച്ച ബൗളിങ് നിരയാണെന്നു ബാലാജി ചൂണ്ടിക്കാട്ടി. വളരെ സന്തുലിതമാണ് ഇന്ത്യയുടെ പേസ് ബൗളിങ് നിര. ടീമിലെ പേസര്‍മാരെല്ലാം വ്യത്യസ്തരാണ്. അതുകൊണ്ടാണ് ഇതു ടീമിനു വളരെയധികം ഗുണം ചെയ്യുന്നത്.
മികച്ച പേസര്‍മാരുടെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. പേസര്‍മാര്‍ തമ്മില്‍ തന്നെ ഒരു മല്‍സരത്തിനും ഇതു വഴിയൊരുക്കിയിട്ടുണ്ടെന്നു ബാലാജി വിശദമാക്കി.

താരങ്ങളെ സംരക്ഷിക്കണം

താരങ്ങളെ സംരക്ഷിക്കണം

ജസ്പ്രീത് ബുംറയെപ്പോലെ പ്രതിഭയുള്ളതാരങ്ങള കണ്ടെത്തിയാല്‍ അവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നു ബാലാജി പറയുന്നു. ടീമിന് വളരെ വിലപ്പെട്ട താരമാണ് ബുംറ. അതുകൊണ്ടു തന്നെ അമിത ജോലിഭാരം നല്‍കാതെ താരത്തെ സംരക്ഷിക്കേണ്ടതുണ്ട്.
ബുംറയെയും ടീമിലെ മറ്റുള്ളവരെയും ഇതേ രീതിയില്‍ പരിഗണിച്ചാല്‍ പേസ് ബൗളിങിനെക്കുറിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്കു ഇന്ത്യക്കു ചിന്തിക്കേണ്ടതില്ല. വിദേശത്തു നിരവധി ജയങ്ങള്‍ നേടിത്തരാന്‍ ഈ പേസ് നിരയ്ക്കു കഴിയുമെന്നും ബാലാജി വിശദമാക്കി.

കോലിയുടെ പിന്തുണ

കോലിയുടെ പിന്തുണ

നായകന്‍ വിരാട് കോലിയുടെ പിന്തുണയും തീരുമാനങ്ങളുമാണ് ഇത്രയും മികച്ച പേസ് ബൗളിങ് നിരയെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയെ സഹായിച്ചതെന്നു ബാലാജി അഭിപ്രായപ്പെട്ടു. തന്റെ ബൗളര്‍മാരെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മികച്ച താരങ്ങളെ ലഭിച്ചാലും അവരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ടീമിനു ഗുണം ചെയ്യുകയുള്ളൂ. ഇക്കാര്യത്തില്‍ കോലി തന്റെ റോള്‍ ഭംഗിയാക്കി. ഇന്ത്യയുടെ പേസ് ബൗളിങ് നിര ഇത്രയും മികച്ചതാക്കി മാറ്റിയത് കോലി തന്നെയാണെന്നും ബാലാജി പ്രശംസിച്ചു.

ധോണിക്കു ഭാഗ്യമുണ്ടായില്ല

ധോണിക്കു ഭാഗ്യമുണ്ടായില്ല

കോലിക്ക് മുമ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിക്കു ഇത്രയും മികച്ചൊരു പേസ് ബൗളിങ് യൂണിറ്റുണ്ടായിരുന്നില്ലെന്നു ബാലാജി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു യുഗത്തിന്റെ പരിണാമ ഘട്ടത്തിവാണ് ധോണി ചുമതലയേറ്റത്. മികച്ച സ്പിന്നര്‍മാരെ വളര്‍ത്തിക്കൊണ്ടു വരാന്‍ ധോണിക്കായിട്ടുണ്ട്. എന്നാല്‍ പേസ് ബൗളര്‍മാര്‍ ഉയര്‍ന്നു വന്നത് കഴിഞ്ഞ രണ്ടോ, മൂന്നോ വര്‍ഷത്തിനിടെയാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 30, 2019, 14:54 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+