ലോകകപ്പ്: ഇതാ നെഹ്‌റയുടെ ഡ്രീം ടീം... അഞ്ച് ഇന്ത്യന്‍ താരങ്ങള്‍, ക്യാപ്റ്റന്‍ സാക്ഷാല്‍ ധോണി!!
മുംബൈ/ ലണ്ടന്‍: ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലിന് സാക്ഷിയായതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റമായ ലോര്‍ഡ്‌സില്‍ ഇതിനേക്കാള്‍ മികച്ചൊരു പോരാട്ടം ഇനി കാണുക അസാധ്യം തന്നെയാണ്. നിശ്ചിത ഓവര്‍ കഴിഞ്ഞപ്പോഴും സൂപ്പര്‍ ഓവറിലും ടൈ ആയ ക്ലാസിക്കിനൊടുവില്‍ ഇംഗ്ലണ്ട് ലോകകിരീടം ചൂടുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ വിവിധ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഡ്രീം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറായ ആശിഷ് നെഹ്‌റ.

5 ഇന്ത്യന്‍ താരങ്ങള്‍
നെഹ്‌റയുടെ സ്വപ്‌ന ഇലവനില്‍ ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ടീമില്‍ കൂടുതല്‍ താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്നാണ്.
നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നും രണ്ടു വീതം കളിക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റണ്ണറപ്പായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകളിലെ ഓരോ താരങ്ങള്‍ വീതം ഡ്രീം ടീമിലെത്തി.

ധോണി ക്യാപ്റ്റന്‍
ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയെയാണ് നെഹ്‌റ തന്റെ ഡ്രീം ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഈ ലോകകപ്പിലെ ചില വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പേരില്‍ ധോണി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
ധോണിയെക്കൂടാതെ ലോകകപ്പില്‍ ടീമിനെ നയിച്ച വിരാട് കോലി, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ ഓപ്പണര്‍ രോഹിത് ശര്‍മ, പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് നെഹ്‌റയുടെ ഇലവനിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

നെഹ്‌റയുടെ ഡ്രീം ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), യുസ്വേന്ദ്ര ചഹല്‍ (ഇന്ത്യ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications