Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍ടൈം ഏകദിന ഇലവന്‍- ധോണി നയിക്കും, ഇന്ത്യയില്‍ നിന്ന് നാലു പേര്‍... സെവാഗും യുവരാജുമില്ല!

മുംബൈ: ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീനുമായ വസീം ജാഫര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് തന്റെ ലോക ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടിയത്. ചില പ്രമുഖ താരങ്ങള്‍ ടീമില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ നിന്നു നാലു പേര്‍ ടീമിലിടം പിടിച്ചു.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്, ഓസീസ് പേസ് വിസ്മയം ബ്രെറ്റ് ലീ, ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ എന്നിവരൊന്നും ജാഫറുടെ ഓള്‍ടൈം ഇലവനില്‍ ഇടം പിടിച്ചില്ല.

സച്ചിനും രോഹിത്തും

സച്ചിനും രോഹിത്തും

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ഓള്‍ടൈം ഏകദിന ഇലവന്റെ ഓപ്പണര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും നായകനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിക്കുക. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിക്കാണ് നാലാംസ്ഥാനം.

ധോണി നയിക്കും

ധോണി നയിക്കും

ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ ആറാമതായി എത്തുക നിലവില്‍ ഇംഗ്ലണ്ടീഷ് ടീമിലെ ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സാണ്. യുവരാജിനെപ്പോലുള്ള വമ്പന്‍ താരങ്ങളെ ഒഴിവാക്കിയാണ് ജാഫര്‍ സ്റ്റോക്‌സിനെ ടീമിലെ ഓള്‍റൗണ്ടറാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഓള്‍ടൈം ഏകദിന ഇലവന്റെ ക്യാപ്റ്റന്‍.

ബൗളര്‍മാര്‍

ബൗളര്‍മാര്‍

പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന വസീം അക്രവും ഓസ്‌ട്രേലിയന്‍ പേസ് കിങ് ഗ്ലെന്‍ മഗ്രാത്തും വെസ്റ്റ് ഇന്‍ഡീസിന്റെ ജോള്‍ ഗാര്‍ണറും ചേര്‍ന്നാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത്.
ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ രാജാവ് ഷെയ്ന്‍ വോണ്‍, പാകിസ്താന്റെ സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരിലൊരാള്‍ സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കും. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങാണ് ടീമിലെ 12ാമന്‍.

ജാഫറുടെ ഓള്‍ടൈം ഇലവന്‍

ജാഫറുടെ ഓള്‍ടൈം ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ (ഇന്ത്യ), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)/ സഖ്‌ലൈന്‍ മുഷ്താഖ് (പാകിസ്താന്‍), ജോള്‍ ഗാര്‍ണര്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ). 12ാമന്‍- റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ).

Story first published: Saturday, April 4, 2020, 16:56 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+