Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെല്‍ഡണ്‍ സഞ്ജൂ... തീര്‍ച്ചയായും ടീം ഇന്ത്യയിലെത്തും, പിന്തുണയുമായി ഗംഭീര്‍

ദില്ലി: വിജയ് ഹസാരെ ട്രോഫി ഏകദിന മല്‍സരത്തില്‍ കേരളത്തിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെ മിന്നിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗോവയ്‌ക്കെതിരേ ആലൂരില്‍ നടന്ന കളിയിലാണ് സഞ്ജു പുറത്താവാതെ 212 റണ്‍സ് വാരിക്കൂട്ടിയത്. വെറും 129 പന്തില്‍ 21 ബൗണ്ടറികളും 10 സിക്‌സറുമടക്കമാണ് സഞ്ജു 212 റണ്‍സ് അടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് സഞ്ജുവിനെ ട്വിറ്ററിലൂടെ ഗംഭീര്‍ അഭിനന്ദിച്ചത്.

gamb

വെല്‍ഡണ്‍ സഞ്ജു സാംസണ്‍, ആഭ്യന്തര ഏകദിന മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുന്നു. പ്രതിഭ കൊണ്ട് ഈ മനുഷ്യന്‍ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ അവസരം തേടിയെത്തുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ രംഗത്തു വരുന്നത്. തിരുവനന്തപുരത്ത് നടന്ന അനൗദ്യോഗിക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കായി സഞ്ജു 48 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്തപ്പോഴും സഞ്ജുവിനെ ഗംഭീര്‍ പുകഴ്ത്തിയിരുന്നു. താരത്തിനു ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമന്നായിരുന്നു ഗംഭീര്‍ അന്നും ആവശ്യപ്പെട്ടത്. എംഎസ് ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെപ്പോലുള്ള യുവ താരങ്ങള്‍ക്കു അവസരം നല്‍കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

Story first published: Saturday, October 12, 2019, 15:22 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+