അവര്‍ അഞ്ചു പേര്‍ ചേര്‍ന്നാലും റായുഡുവിന്‍റെയത്ര റണ്‍സെടുക്കില്ല!! പൊട്ടിത്തെറിച്ച് ഗംഭീര്‍....
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു കൊണ്ടാണ് മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിനിന്നും താന്‍ വിരമിക്കുന്നതായി 33 കാരനായ താരം അറിയിക്കുകയായിരുന്നു. ലോകകപ്പ് അവഗണനയില്‍ നിരാശനായാണ് റായുഡു കളി മതിയാക്കിയതെന്നാണ് സൂചന.
റായുഡുവിന്റെ വിരമിക്കലിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. ഇന്ത്യ ക്രിക്കറ്റിനെ സംബന്ധിച്ച് ദുഖകരമായ നിമിഷമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച പ്രകടനം നടത്തി
ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനും വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒരു താരം ഇത്തരത്തില്‍ കളി നിര്‍ത്തിയത് ഏറെ ദുഖമുണ്ടാക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
ഇന്ത്യക്കു വേണ്ടി മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളും റായുഡു നേടിയിട്ടുണ്ട്. കരിയറില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ ബാക്കിയുണ്ടായിട്ടും ഇത്രയും പെട്ടെന്ന് അദ്ദേഹം വിരമിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വിഷമകരമായ മുഹൂര്‍ത്തമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

സെലക്ഷന്‍ പാനലിനെ വിമര്‍ശിച്ചു
റായുഡുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞ സെലക്ഷന്‍ പാനലിനെ കടുത്ത ഭാഷയിലാണ് ഗംഭീര്‍ വിമര്‍ശിച്ചത്. സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ചു പേര്‍ കൂടി ചേര്‍ന്നാലും റായുഡുവിന്റെ അത്ര റണ്‍സ് നേടാന്‍ കഴിയില്ല.
റായുഡുവിന്റെ വിരമിക്കല്‍ ഏറെ ദുഖിപ്പിക്കുന്നു. പരിക്കു കാരണം പകരക്കാരായി റിഷഭ് പന്തിനെയും മായങ്ക് അഗര്‍വാളിനെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് റായുഡുവിന്റെ സ്ഥാനത്തു മറ്റാരായാലും നിരാശയാണ് നല്‍കുകയെന്നും ഗംഭീര്‍ വിശദമാക്കി. ശിഖര്‍ ധവാന് പകരമാണ് പന്തെത്തിയതെങ്കില്‍ വിജയ് ശങ്കര്‍ക്കു പകരമാണ് മായങ്കിനെ ഉള്‍പ്പെടുത്തിയത്. നേരത്തേ സ്റ്റാന്‍ഡ്‌ബൈ ആയി നിര്‍ത്തിയ താരങ്ങളുടെ കൂട്ടത്തില്‍ റായുഡുവുണ്ടായിരുന്നു.

സെലക്ഷന്‍ കമ്മിറ്റി പരാജയം
ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തികഞ്ഞ പരാജയമാണെന്നു ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ സെലക്ഷന്‍ പാനല്‍ സമ്പൂര്‍ണ പരാജയം തന്നെയാണെന്നതില്‍ സംശയമില്ല. റായുഡുവിന്റെ വിരമിക്കലിന്റെ കാരണക്കാര്‍ അവര്‍ തന്നെയാണ്. തീരുമാനമെടുക്കാനുള്ള അവരുടെ പിഴവ് തന്നെയാണ് ഇതിനു മുഖ്യ കാരണമെന്നും ഗംഭീര്‍ വിശദമാക്കി.
മാസങ്ങള്‍ക്കു മുമ്പ് ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറെന്ന് നായകന്‍ വിരാട് കോലി പോലും ഉറപ്പിച്ച കളിക്കാരനായിരുന്നു റായുഡു. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനു പകരം വിജയ് ശങ്കറിനാണ് നറുക്കുവീണത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications