For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇതെന്ത് നിയമം? കൂടുതല്‍ ബൗണ്ടറിയടിച്ചാല്‍ ചാംപ്യനോ? ഐസിസിക്കെതിരേ ഗംഭീര്‍

ബൗണ്ടറികളുടെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്

കൂടുതല്‍ ബൗണ്ടറിയടിച്ചാല്‍ ചാംപ്യനോ? ICCക്കെതിരേ പൊട്ടിത്തെറിച്ച് ഗംഭീര്‍
gambhir

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരായതിനു പിന്നാലെ ഐസിസിയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടന്ന ആവേശകമരമായ കലാശക്കളിയില്‍ ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്.

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മല്‍സരം ടൈ ആവുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. ഐസിസിയുടെ ഈ നിയമത്തെയാണ് ഗംഭീര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇതെന്ത് നിയമം?

എന്തു കൊണ്ടാണ് ലോകകപ്പ് ഫൈനല്‍ പോലൊരു പോരാട്ടത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയികളായി പ്രഖ്യാപിച്ചതെന്ന് മനസ്സിലാവുന്നില്ല. ഐസിസിയുടെ ഈ നിയമം വിഡ്ഢിത്തമാണ്. മല്‍സരം ടൈ ആയിരുന്നു ആവേണ്ടിയിരുന്നത്.
ഫൈനലില്‍ ത്രസിപ്പിക്കുന്ന പോരാട്ടവീര്യം കാഴ്ചവച്ച ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളെ അഭിനന്ദിക്കുന്നു. ഇരുടീമുകളും ചാംപ്യന്‍മാരാണമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ദുഷ്‌കരമെന്ന് മോര്‍ഗന്‍

ദുഷ്‌കരമെന്ന് മോര്‍ഗന്‍

ന്യൂസിലാന്‍ഡുമായുള്ള ഫൈനല്‍ വളരെ ദുഷ്‌കരമായിരുന്നുവെന്നാണ് മല്‍സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ പ്രതികരിച്ചത്. കെയ്‌നിനോടും ടീമിനോടും സഹതാപം തോന്നുന്നു. അവര്‍ നടത്തിയ പോരാട്ടവീര്യത്തെ പ്രശംസിച്ചേ തീരൂ.
ബാറ്റ് ചെയ്യാന്‍ വളരെ കടുപ്പമായ വിക്കറ്റായിരുന്നു ഇത്. എല്ലാവരും ഇവിടെ റണ്‍സ് നേടാന്‍ വിഷമിച്ചു. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിന് അടുത്തെത്തിക്കുമെന്ന് കരുതിയിരുന്നു. അതു പോലെ സംഭവിച്ചുവെന്നും മോര്‍ഗന്‍ വിശദമാക്കിയിരുന്നു.

ത്രില്ലടിപ്പിച്ച ഫൈനല്‍

ത്രില്ലടിപ്പിച്ച ഫൈനല്‍

ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇതുപോലെ ത്രില്ലടിപ്പിച്ച മറ്റൊരു ഫൈനല്‍ ഉണ്ടായിട്ടില്ല. ജേതാക്കള്‍ ആരാവുമെന്ന് അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കലാശപ്പോരിന് കഴിഞ്ഞു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 241 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ ഇതേ സ്‌കോറിന് പുറത്തായി.
തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് 15 റണ്‍സാണെടുത്തത്. മറുപടില്‍ കിവികള്‍ക്കും ഇതേ സ്‌കോര്‍ തന്നെ നേടാനേ ആയുള്ളൂ. ഇതോടെയാണ് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് വിജയികളായത്.

Story first published: Monday, July 15, 2019, 15:26 [IST]
Other articles published on Jul 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+