
പാകിസ്താന് മുന്‍തൂക്കം
ചോപ്രയുടെ ഇലവനില്‍ ഇന്ത്യക്കല്ല, മറിച്ച് പാകിസ്താനാണ് നേരിയ മുന്‍തൂക്കമെന്നതാണ് എടുത്തു പറയേണ്ട കാര്യം. 11 പേരില്‍ ആറു പേരും പാക് താരങ്ങളാണ്. ഇന്ത്യയുടെ അഞ്ചു പേര്‍ക്കാണ് നറുക്കുവീണത്. എന്നാല്‍ 12ാമനായി ഒരു ഇന്ത്യന്‍ താരത്തെ ഉള്‍പ്പെടുത്തി ചോപ്ര ഇലവനെ 'ടാലിയാക്കാന്‍' ശ്രമിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യ- പാക് ടെസ്റ്റ് ഇലവനെ ചോപ്ര തിരഞ്ഞെടുത്തിരുന്നു. ഈ ഇലവനില്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. ഇന്ത്യയുടെ ഏഴു പേരാണ് ഇലവനിലെത്തിയത്.

സച്ചിനും രോഹിത്തും ഓപ്പണര്‍മാര്‍
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓപ്പണിങ് പങ്കാളിയായി ചോപ്ര തിരഞ്ഞെടുത്തത് സെവാഗിനെയല്ല, മറിച്ച് നിലവില്‍ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെയാണ്.
തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി കളിക്കും. പാകിസ്താനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ജാവേദ് മിയാന്‍ദാദും മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ധോണി വിക്കറ്റ് കീപ്പര്‍, ഇമ്രാന്‍ നായകന്‍
ടീമിലെ വിക്കറ്റ് കീപ്പറുടെ റോള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കാണ്. ആറാം നമ്പറിലാണ് ധോണിയിറങ്ങുക. എന്നാല്‍ തന്റെ ഇലവന്റെ നായകനായി ചോപ്ര തിരഞ്ഞെടുത്തത് മുന്‍ പാക് ഇതിഹാസവും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെയാണ്.
ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും ഇലവനിലുണ്ട്. മുന്‍ പാക് പേസ് ഇതിഹാസങ്ങളായ വസീം അക്രവും വഖാര്‍ യൂനിസുമാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. മുന്‍ പാക് താരം സഖ്‌ലൈന്‍ മുഷ്താഖാണ് ടീമിലെ ഏക സ്പിന്നര്‍. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഇലവനിലെ 12ാമന്‍.

ചോപ്രയുടെ ഇന്ത്യ- പാക് ഏകദിന ഇലവന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി (ഇന്ത്യ), ജാവേദ് മിയാന്‍ദാദ്, ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), ഇമ്രാന്‍ ഖാന്‍ (ക്യാപ്റ്റന്‍, പാകിസ്താന്‍), കപില്‍ ദേവ് (ഇന്ത്യ), വസീം അക്രം, വഖാര്‍ യൂനിസ്, സഖ്‌ലെയ്ന്‍ മുഷ്താഖ് (പാകിസ്താന്‍).
12ാമന്‍- യുവരാജ് സിങ് (ഇന്ത്യ)


Click it and Unblock the Notifications
