
ലങ്കയില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് തന്റെ പ്രചോദനമെന്ന് സെവാഗ് വ്യക്തമാക്കി. രാമായണത്തിലെ പ്രശസ്ത കഥാപാത്രങ്ങളിലൊന്നായ ബാലിയുടെ മകന്‍ കൂടിയാണ് അംഗദന്‍.
രാമായണം സീരിയലില്‍ നിന്നുള്ള അംഗദന്റെ ചിത്രത്തോടൊപ്പമാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാല്‍ ഇളക്കുക ബുദ്ദിമുട്ടാണെന്നല്ല, അസാധ്യമാണ്. അംഗദ് ജി റോക്ക്‌സ് എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതില്‍ സംസ്ഥാന, കകേന്ദ്ര സര്‍ക്കാരുകളുടെ എന്ത് നിര്‍ദേശവും അനുസരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സുരക്ഷിതരായി ഇരിക്കാനും സെവാഗ് ട്വിറ്ററില്‍ പോസറ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.
നമുക്ക് വീടുകളില്‍ നിന്നും പുറത്തു പോവാന്‍ കഴിയുന്നില്ല, നമുക്ക് പ്രഭാത സവാരിക്കു പോവാനാവുന്നില്ല, നമുക്ക് ഷോപ്പിങ് മാളുകളില്‍ പോവാനാവുന്നില്ല. ഇവയെല്ലാം ഇവയൊക്കെ കഷ്ടപ്പാടുകളായി നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തിലെ യഥാര്‍ഥ ക്ലേശം എന്തെന്ന് അറിഞ്ഞിട്ടില്ലെന്നാണ് തനിക്കു പറയാനുള്ളത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസുകാര്‍ എന്നിവരെല്ലാം സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിയാണ് നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതെന്നും സെവാഗ് പറഞ്ഞു.

അപാരമായ ടൈമിങും ബൗളര്‍മാരെ കൂസാത്ത പ്രകൃതവുമായിരുന്നു സെവാഗിന്റെ കരുത്ത്. പമ്പരാഗതമല്ലാത്ത ബാറ്റിങ് ടെക്‌നിക്കായിരുന്നു അദ്ദേഹത്തിന്റേത്. എന്നിട്ടും തന്റെ പ്രതിഭ കൊണ്ട് ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി വിലസാന്‍ സെവാഗിനു സാധിച്ചു. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് അേേദ്ദഹം. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
251 ഏകദിനങ്ങളും 104 ടെസ്റ്റുകളും കളിച്ചിട്ടുള്ള സെവാഗ് യഥാക്രമം 8273ഉം 8586ഉം റണ്‍സ് നേടിയിട്ടുണ്ട്. 2011ലെ ലോകകപ്പ് നേടിയ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു.


Click it and Unblock the Notifications