Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒരു ലോകകപ്പ് കൂടി ഇന്ത്യക്കായി കളിക്കണം', ആഗ്രഹം തുറന്ന് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന കാര്‍ത്തിക് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരത കാട്ടാനാവാത്തതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടക്കിടെ ചില അവിസ്മരണീയ ഇന്നിങ്‌സുകള്‍ കളിക്കുമെങ്കിലും അത് നിലനിര്‍ത്തിപ്പോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

നിദാഹാസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ച കാര്‍ത്തിക് പിന്നീട് ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കമന്ററി പറയാനും കാര്‍ത്തിക് എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത രണ്ട് ലോകകപ്പില്‍ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

dineshkarthik

'എനിക്ക് കായിക ക്ഷമത ഉള്ളിടത്തോളം ഈ മത്സരം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് ലോകകപ്പില്‍ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം. ടി20 ലോകകപ്പില്‍ ഒന്ന് ദുബായിലും രണ്ട് ഓസ്‌ട്രേലിയയിലുമാണ് നടക്കുന്നത്.ഇന്ത്യന്‍ ടി20 ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ലോകകപ്പിലെ മോശം പ്രകടനം സ്ഥാനം നഷ്ടപ്പെടുത്തി'-കാര്‍ത്തിക് പറഞ്ഞു.

ഏകദിന ഫോര്‍മാറ്റിലേക്ക് കാര്‍ത്തിക് മടങ്ങിവരാന്‍ യാതൊരു സാധ്യതയുമില്ല. ടി20 ലോകകപ്പിനുള്ള ടീമിലേക്കും ഇന്ത്യ അദ്ദേഹത്തെ പരിഗണിച്ചേക്കില്ല. റിഷഭ് പന്ത്,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍,കെ എല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. മധ്യനിരയില്‍ റിഷഭും ഹര്‍ദിക്കും ഇറങ്ങുമ്പോള്‍ കാര്‍ത്തികിന്റെ ആവിശ്യമില്ല.

സമീപകാലത്തായി മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിരാശപ്പെടുത്തി. കാര്‍ത്തികിനെ ഇന്ത്യ പരിഗണിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യത കൂടുതലായിരുന്നു. പരിഗണിക്കപ്പെടാത്തതിനാല്‍ത്തന്നെ ഇനിയൊരു തിരിച്ചുവരവ് കാര്‍ത്തികിന് ലഭിച്ചേക്കില്ല.

Shikhar Dhawan and Dinesh Karthik show hilarious dramatics after the latter’s stumping appeal

'ഞാനിപ്പോഴും കെകെആറിനായി ഐപിഎല്‍ കളിക്കുന്നു. ഇന്ത്യക്ക് കൃത്യമായൊരു മധ്യനിര ബാറ്റ്‌സ്മാനെ ആവിശ്യമാണ്. ഹര്‍ദിക്കും ജഡേജയുമല്ലാതെ മറ്റാരും മധ്യനിര ബാറ്റ്‌സ്മാനായില്ല. ടീമിലുള്ള മറ്റുള്ളവരില്‍ മിക്കവരും ഫ്രാഞ്ചൈസിക്ക് വേണ്ടി ടോപ് ഓഡറില്‍ കളിക്കുന്നവരാണ്'-കാര്‍ത്തിക് പറഞ്ഞു. ഇന്ത്യക്കായി 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് കാര്‍ത്തിക് നേടിയത്.

Story first published: Friday, July 9, 2021, 14:18 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+