Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Covid-19: ഇന്ത്യയുടെ മുന്‍ താരം ചേതന്‍ ചൗഹാന്റെ ആരോഗ്യനില അതീവ ഗുരുതരം!

ഗുഡ്ഗാവ്: കൊവിഡ്-19നെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ചേതന്‍ ചൗഹാന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍. കിഡ്‌നി പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദവുമാണ് അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുന്നത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചൗഹാന്‍ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

1

കഴിഞ്ഞ മാസമായിരുന്നു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്കു മാറ്റിയത്. കൊവിഡില്‍ നിന്നും ചൗഹാന്‍ ഇനിയും മുക്തനായിട്ടില്ല. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച കിഡ്‌നി പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദവുമെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാക്കിയത്. ഇതേ തു്ടര്‍ന്നു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചൗഹാന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മാത്രമല്ല രണ്ടു തവണ ലോക്‌സഭാ എംപി കൂടിയായിട്ടുള്ള വ്യക്തിയാണ് 72 കാരനായ ചൗഹാന്‍. കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാന കായിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം നടത്തിയ കൊവിഡ് പരിശോധനയിലാണ് ചൗഹാന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും ക്വാറന്റീനില്‍ പോയിരുന്നു.

ഇന്ത്യക്കു വേണ്ടി 1969 മുതല്‍ 78 വരെ 40 ടെസ്റ്റുകളില്‍ ചൗഹാന്‍ കളിച്ചിട്ടുണ്ട്. 31.57 ശരാശരിയില്‍ 2084 റണ്‍സും അദ്ദേഹം നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൂടാതെ ഏഴു ഏകദിനങ്ങള്‍ കളിച്ച ചൗഹാന്‍ 153 റണ്‍സും നേടിയിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്ത ഓപ്പണിങ് സഖ്യമായിരുന്നു ചൗഹാനും സുനില്‍ ഗവാസ്‌കറും. 1970കളില്‍ 3000ത്തിലേറെ റണ്‍സ് ഇരുവരും കൂടി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. 10 സെഞ്ച്വറി കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടുന്നു. മഹാരാഷ്ട്രയ്ക്കും ദില്ലിക്കും വേണ്ടി രഞ്ജി ട്രോഫിയിലും ചൗഹാന്‍ കളിച്ചിട്ടുണ്ട്. 1981ല്‍ അദ്ദേഹത്തെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, August 15, 2020, 17:35 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+