For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രത്തിലൂടെ: ഗാംഗുലിയുടെ കരിയര്‍ മാറ്റിമറിച്ച മദന്‍ ലാലിന്റെ നിര്‍ദ്ദേശം

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. കളിക്കളത്തില്‍ ആക്രമിച്ചു കളിക്കാന്‍ സൗരവ് ഗാംഗുലി ടീം ഇന്ത്യയെ പഠിപ്പിച്ചു. ഒരു കാലത്ത് എളുപ്പം ജയിക്കാവുന്ന കളികള്‍ പോലും തോല്‍ക്കുന്ന പേരുദോഷമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. എന്നാല്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഈ ചിത്രം പാടെ മാറി. 2001 -ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കയ്യടക്കിയ ആദ്യ ടെസ്റ്റ് ജയം മുതല്‍ തുടങ്ങും ദാദ യുഗത്തില്‍ ടീം ഇന്ത്യയുടെ വിജയഗാഥകള്‍.

പ്രതാപകാലം

വിദേശ മണ്ണില്‍ 'നട്ടെല്ലോടെ' കളിക്കുന്നതെങ്ങനെയെന്ന് ഗാംഗലി ടീമിന് കാണിച്ചുകൊടുത്തു. 2002 -ലെ ഐതിഹാസിക നാറ്റ്‌വെസ്റ്റ് ഫൈനല്‍ മാത്രം മതി ഇന്ത്യയുടെ പോരാട്ടവീര്യം തുറന്നുകാട്ടാന്‍. ഗാംഗുലിയെ പറ്റി പറയുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്റ്‌സ്മാനെന്ന നിലയിലും കഴിവു തെളിയിച്ച താരമാണ് ഇദ്ദേഹം. പ്രതാപകാലത്ത് ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഗാംഗുലിയുമുണ്ടായിരുന്നു.

വഴിത്തിരിവ്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ സച്ചിനൊപ്പം ഗാംഗുലി പടുത്തുയര്‍ത്തിയ വിജയകൂട്ടുകെട്ടുകള്‍ അനവധി. എന്നാല്‍ തുടക്കകാലത്ത് ഓപ്പണറായിരുന്നില്ല ഗാംഗുലി. ബാറ്റിങ് നിരയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ദാദ പതിവായി ഇറങ്ങിയത്. പിന്നീട് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ മദന്‍ ലാല്‍ നല്‍കിയ ഉപദേശമാണ് ഗാംഗുലിയുടെ കരിയറില്‍ വഴിത്തിരിവായത്. അടുത്തിടെ 'സ്‌പോര്‍ട്‌സ്‌കീഡയ്ക്ക്' നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മദന്‍ ലാല്‍ ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി.

ഓപ്പണറായി ഇറങ്ങി

ദാദയെ പരമാവധി പ്രയോജനപ്പെടുത്തണം, അന്നത്തെ ടീം മാനേജ്‌മെന്റ് ഗാംഗുലിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതായി മദന്‍ ലാല്‍ പറയുന്നു. 'അഞ്ചാം നമ്പറില്‍ ഇറങ്ങിയാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ടീമിനായി നിങ്ങള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം', ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരിക്കെ ഗാംഗുലിക്ക് മദന്‍ ലാല്‍ ഉപദേശം നല്‍കി.

അരങ്ങേറ്റം

ഇദ്ദേഹത്തിന്റെ കാലത്താണ് ഗാംഗുലി ആദ്യമായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 1996 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയ്പൂരില്‍ ഗാംഗുലി ഓപ്പണറായി ഇറങ്ങി. ഗംഭീരത്തുടക്കമാണ് ഗാംഗുലി ടീമിന് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ ചെറുത്തുനിന്ന ദാദ അര്‍ധ സെഞ്ച്വറി (54) പൂര്‍ത്തിയാക്കി. ഈ മത്സരത്തിന് ശേഷമാണ് ടീം ഇന്ത്യയുടെ ഓപ്പണിങ് ജോടിയായി സച്ചിന്‍ - ഗാംഗുലി സഖ്യം മാറിയത്, മദന്‍ ലാല്‍ ഓര്‍ത്തെടുത്തു.

ഉപദേശം ഫലിച്ചു

'ഓരോ കളിക്കാരനും തനത് ശൈലിയുണ്ട്. സ്‌ട്രോക്കുകള്‍ അനായാസം കളിക്കാന്‍ ഗാംഗുലിക്ക് കഴിയും. എന്നാല്‍ ക്രീസില്‍ കുറച്ചുനേരം ചിലവിടണമെന്ന് മാത്രം. അഞ്ചാം നമ്പറില്‍ ഇറങ്ങുമ്പോള്‍ റണ്‍സ് അതിവേഗം കണ്ടെത്താനുള്ള സമ്മര്‍ദ്ദം ഗാംഗുലിക്ക് മേലുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ കളി ശൈലിയെ സാരമായി ബാധിച്ചു. ഇതു തിരിച്ചറിഞ്ഞാണ് ഞാന്‍ അദ്ദേഹത്തോട് ഓപ്പണറാവാന്‍ ആവശ്യപ്പെട്ടത്. ഏതാനും ഓവറുകള്‍ ക്രീസില്‍ നിന്ന് താളം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. ഇതു ഫലിച്ചു', മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.

കരിയർ

Most Read: ഐപിഎല്ലില്‍ കളിക്കണം, ഇന്ത്യന്‍ ടീമിലുമെത്തണം- ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞ് ശ്രീശാന്ത്

എന്തായാലും ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ജോടിയാകാന്‍ സച്ചിന്‍ - ഗാംഗുലി സഖ്യം ഏറെ കാലമെടുത്തില്ല. ഇരുവരും മുന്‍നിരയില്‍ കളിച്ചപ്പോള്‍ ടീം ഇന്ത്യ ആശങ്ക കൂടാതെ ബാറ്റു ചെയ്യുന്നത് ആരാധകര്‍ കണ്ടു.

Story first published: Monday, June 22, 2020, 11:29 [IST]
Other articles published on Jun 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+