Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുള്‍ത്താനിലെ സെവാഗ് ഷോ... അന്നു നേടിയത് 309 റണ്‍സ്, ഓര്‍മ പങ്ക് വച്ച് മുന്‍ കോച്ച് റൈറ്റ്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ഫോര്‍മാറ്റ് ഏതു തന്നെയാണെങ്കിലും തന്റെ ലക്ഷ്യം സംഹാരം മാത്രമാണെന്ന് തെളിയിച്ച താരം കൂടിയായിരുന്നു അദ്ദേഹം. പാകിസ്താനെതിരേ മുള്‍ത്താന്‍ ടെസ്റ്റില്‍ സെവാഗ് നേടിയ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അന്നത്തെ കോച്ച് ജോണ്‍ റൈറ്റ്. സെവാഗിന്റെ കരിയറിലെ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളില്‍ ആദ്യത്തേതായിരുന്നു അന്നു പാകിസ്താനില്‍ കണ്ടത്. ഇന്ത്യ ജയിച്ച അന്നത്തെ ടെസ്റ്റില്‍ 375 പന്തില്‍ 309 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 39 ബൗണ്ടറികളും ആറു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

seh

സെവാഗിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് റൈറ്റിനുള്ളത്. ബാറ്റിങില്‍ വീരുവിന്റെ സമീപനം തനിക്ക് ഏറെ ഇഷ്ടമായിരുന്നു. എതിരാളിയോ, സാഹചര്യമോയൊന്നും ഒരിക്കലും സെവാഗിനെ ഭയപ്പെടുത്തിയിരുന്നില്ല. തന്നെ സംബന്ധിച്ച് വീരു വളരെ സ്‌പെഷ്യലായിരുന്നു. ഏതു ബൗളിങ് ആക്രമണത്തെയും തച്ചു തകര്‍ക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും റൈറ്റ് ചൂണ്ടിക്കാട്ടി.

പാകിസ്താനെതിരേ മുള്‍ത്താന്‍ ടെസ്റ്റില്‍ എല്ലാ തരത്തിലും ഉജ്ജ്വല ഇന്നിങ്‌സാണ് വീരു കളിച്ചത്. കാരണം ഒരു ടീമെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ടെസ്റ്റായിരുന്നു അത്. 1989നു ശേഷം പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു അതെന്നും റൈറ്റ് ചൂണ്ടിക്കാട്ടി. സെവാഗിന്റെ ഇന്നിങ്‌സ് ടീമിനു നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഡ്രസിങ് റൂമിലെ എല്ലാവരെയും ഈ പ്രകടനം റിലാക്‌സാക്കുകയും ചെയ്തു. സെവാഗാവട്ടെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയും ചെയ്തതായി റൈറ്റ് പറഞ്ഞു.

wright

പാകിസ്താനെതിരേ അന്നത്തെ ട്രിപ്പിള്‍ സെഞ്ച്വറിയും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ സെവാഗ് നേടിയ 195 റണ്‍സുമാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളെന്നും അവ രണ്ടും മറക്കാന്‍ സാധിക്കില്ലെന്നും റൈറ്റ് വെളിപ്പെടുത്തി. മുള്‍ത്താന്‍ ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറിക്കു ശേഷം എന്തായിരുന്നു വീരുവിനോട് താന്‍ പറഞ്ഞതെന്ന് ഓര്‍മയില്ലെന്നു റൈറ്റ് വ്യക്തമാക്കി. എന്താണ് പറഞ്ഞതെന്ന് കൃത്യമായി ഓര്‍മിക്കുന്നില്ല. എന്തായാലും അധികമൊന്നും സംസാരിച്ചിട്ടില്ല. കാരണം അത്രയും മികച്ചൊരു ഇന്നിങ്‌സിനെക്കുറിച്ച് വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 31, 2020, 16:27 [IST]
Other articles published on Mar 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+