For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിക്ക് ആദ്യ കാഴ്ചയില്‍ ഒരു താരത്തെ തിരിച്ചറിയാം- ധോണി സൂപ്പര്‍ താരവും, ദാദ അന്ന് പ്രവചിച്ചു!

മുന്‍ കെകെആര്‍ ടീം ഡയരക്ടര്‍ ജോയ് ഭട്ടാചാര്യയാണ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി പ്രതിഭാശാലികളായ താരങ്ങളെ സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങിവരെയെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്നത് ദാദയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി അരങ്ങേറിയതും ഗാംഗുലിക്കു കീഴില്‍ തന്നെയാണ്.

ധോണി വളരെ കരുത്തുറ്റ ബാറ്റ്‌സ്മാനാണെന്നു ഗാംഗുലി തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നെന്നും അടുത്ത സൂപ്പര്‍ താരമാവുമെന്ന് പ്രവചിച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ കെകെആര്‍ ടീം ഡയരക്ടര്‍ ജോയ് ഭട്ടാചാര്യ.

ധോണിയെന്ന വമ്പനടിക്കാരന്‍

ധോണിയെന്ന വമ്പനടിക്കാരന്‍

വമ്പനടിക്കാരനായ ബാറ്റ്‌സ്മാനെന്നായിരുന്നു ധോണിയെക്കുറിച്ച് ഗാംഗുലി ആദ്യം തന്നോടു പറഞ്ഞതെന്നു ഭട്ടാചാര്യ വെളിപ്പെടുത്തി.
2004ല്‍ ബംഗ്ലാദേശിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗാംഗുലി പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ഞങ്ങള്‍ക്കൊരു വമ്പനടിക്കാരനായ പുതിയ ബാറ്റ്‌സ്മാനുണ്ട്. നിങ്ങള്‍ ധോണിയെ ഒന്നു കാണണം. സൂപ്പര്‍ താരമായി അദ്ദേഹം മാറുമെന്നും ഗാംഗുലി തന്നോടു പറഞ്ഞതായി ഗൗരവ് കപൂറിന്റെ 22 യാണ്‍സ് പോഡ്കാസ്റ്റില്‍ ഭട്ടാചാര്യ വിശദമാക്കി.

ഒറ്റനോട്ടത്തില്‍ ഗാംഗുലിക്കു മനസ്സിലാവും

ഒറ്റനോട്ടത്തില്‍ ഗാംഗുലിക്കു മനസ്സിലാവും

പ്രതിഭകളായ താരങ്ങളെ തിരിച്ചറിയാന്‍ ഗാംഗുലിക്കു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നുവെന്ന് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ഒരു താരത്തെ ആദ്യം കണ്ടാല്‍ തന്നെ അയാള്‍ക്കു പ്രതിഭയുണ്ടോയെന്നു ഗാംഗുലിക്കു മനസ്സിലാക്കാനാവും.
നിങ്ങള്‍ക്കു പ്രതിഭയുണ്ടെങ്കില്‍ ഗാംഗുലിയുടെ പിന്തുണ തീര്‍ച്ചയായുമുണ്ടാവും. നിങ്ങള്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും അത് ഗാംഗുലി വലിയ കാര്യമായെടുക്കില്ല. കാരണം ഒരു ദിവസം നിങ്ങള്‍ക്കു മികച്ച സ്‌കോര്‍ നേടാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹത്തിനു വിശ്വാസമുള്ളത് കൊണ്ടാണെന്നും ഭട്ടാചാര്യ പറഞ്ഞു.

മൂന്നാം നമ്പറില്‍ പ്രൊമേഷന്‍

മൂന്നാം നമ്പറില്‍ പ്രൊമേഷന്‍

ഗാംഗുലി അന്നു ഏകദിനത്തില്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ധോണിയുടെ കഴിവ് മനസ്സിലാക്കിയ അദ്ദേഹം മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ നല്‍കുകയായിരുന്നു. സ്വയം ബാറ്റിങില്‍ താഴേക്കു ഇറങ്ങുകയും ചെയ്തു.
തുടക്കത്തിലെ ചില മല്‍സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ഗാംഗുലി ധോണിക്കു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയത്. 2005ല്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ 123 പന്തില്‍ 148 റണ്‍സുമായി ധോണി ദാദയുടെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.

ധോണിക്കു പിന്തുണ നല്‍കി

ധോണിക്കു പിന്തുണ നല്‍കി

2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ പക്ഷെ റണ്ണൊന്നുമെടുക്കാനാവാതെ അദ്ദേഹം റണ്ണൗട്ടായി മടങ്ങി. അടുത്ത രണ്ടു മല്‍സരങ്ങളിലും ധോണിക്കു കാര്യമായ സംഭാവന നല്‍കാനായില്ല. രണ്ടു കളികളില്‍ കൂടി അദ്ദേഹം നേടിയത് വെറും 19 റണ്‍സായിരുന്നു.
എന്നാല്‍ ഗാംഗുലിക്കു ധോണിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയ ദാദ പാകിസ്താനെതിരായ ഏകദിനത്തില്‍ ബാറ്റിങില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ നല്‍കുകയും ചെയ്തു. അന്നത്തെ തകര്‍പ്പന്‍ ഇന്നിങ്‌സിനു ശേഷം പിന്നീട് ധോണിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Story first published: Tuesday, July 21, 2020, 15:54 [IST]
Other articles published on Jul 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+