നിങ്ങളെ ഞാന്‍ ഒഴിവാക്കില്ല, ഗാംഗുലി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി- ദാദയെക്കുറിച്ച് പാര്‍ഥീവ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ദാദയ്ക്കു കീഴില്‍ രണ്ട്- മൂന്നു വര്‍ഷം കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. തന്റെ ടീമിലെ താരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലിയെന്നും എല്ലായ്‌പ്പോഴും അദ്ദേഹം അവര്‍ക്കു പിന്തുണ നല്‍കിയിരുന്നുവെന്നും പാര്‍ഥീവ് വെളിപ്പെടുത്തി.
ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപിടി മികച്ച ഇതിഹാസ താരങ്ങളെ അദ്ദേഹം കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

ഒരുപാട് സംഭവങ്ങള്‍
ഗാംഗുലി നല്‍കിയിരുന്ന പിന്തുണയെക്കുറിച്ചുള്ള ഒരു പാട് സംഭവങ്ങള്‍ തനിക്കോര്‍മയുണ്ടെന്നു പാര്‍ഥീവ് പറയുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനെ ഒരു സംഭവം മറക്കാന്‍ കഴിയില്ല. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഒരു സ്റ്റംപിങ് താന്‍ നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ മല്‍സരത്തില്‍ നമ്മള്‍ ജയിച്ചു.
പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകള്‍ക്കായി ഞങ്ങള്‍ മെല്‍ബണിലും സിഡ്‌നിയിലുമെത്തി. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് അന്നു ഗാംഗുലി എന്നോടു പറഞ്ഞു. വൈകീട്ട് ചായ കുടിക്കുമ്പോള്‍ ബിസ്‌ക്റ്റ് വിതരണം ചെയ്യാന്‍ ബോക്‌സുമായി ഞങ്ങള്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങിയിരുന്ന ദാദയെ ഇപ്പോഴും ഓര്‍മയുണ്ടെന്നും പാര്‍ഥീവ് പറയുന്നു.

മുറിയിലേക്കു വിളിപ്പിക്കുമായിരുന്നു
ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്ന കാലത്ത് വൈകീട്ട് മല്‍സരം കഴിഞ്ഞാല്‍ ഗാംഗുലി താരങ്ങളെ തന്റെ മുറിയിലേക്കു വിളിപ്പിക്കുമായിരുന്നു. ടീമിലെ ഓരോരുത്തരിലും താരങ്ങളില്‍ തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഞാന്‍ നിങ്ങളുടെ പിന്നിലുണ്ടെന്നും ഒരു കാര്യത്തെക്കുറിച്ചോര്‍ത്തും ആശങ്ക വേണ്ടെന്നും ടീമില്‍ നിന്നും നിങ്ങളെ ഒഴിവാക്കില്ലെന്നും ഗാംഗുലി പറയുമായിരുന്നുവെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല കരിയര്‍
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും ഉജ്ജ്വല കരിയറായിരുന്നു ഗാംഗുലിയുടേത്. സ്പിന്നര്‍മാര്‍ക്കെതിരേ ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങി ദാദ പായിച്ചിരുന്ന സിക്‌സറുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഹരം തന്നെയയായിരുന്നു.
ഏകദിനത്തില്‍ 41.02 ശരാശരിയില്‍ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയില്‍ 7212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ നൂറിലേറെ അര്‍ധ സെഞ്ച്വറികളും ദാദയുടടെ അക്കൗണ്ടിലുണ്ട്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിനു ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications